പുഷ്പകൃഷി വനിത ഗ്രൂപ്പുകൾക്ക് ചെണ്ടുമല്ലി തൈകൾ 75%സബ്സിഡിയിൽ :
വിതരണം നാളെ (19/06/25) ന്
അത്തോളി: ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ്റെ നേതൃത്വത്തിൽ പുഷ്പകൃഷി വനിത ഗ്രൂപ്പുകൾക്ക് ചെണ്ടുമല്ലി തൈകൾ 75%സബ്സിഡിയിൽ വിതരണം ചെയ്യും. നാളെ(19/06/25) അത്തോളി കൃഷിഭവൻ പരിസരത്ത് നടക്കുന്ന പരിപാടിയുടെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജൻ നിർവ്വഹിക്കും.
വൈസ് പ്രസിഡന്റ് റിജേഷ് സി കെ അധ്യക്ഷത വഹിക്കും
എല്ലാ ഭരണസമിതി അംഗങ്ങളെയും കാർഷിക വികസന സമിതി അംഗങ്ങളെയും തല്പരരായ വനിത ഗ്രൂപ്പ് പ്രതിനിധികളെയും കർഷകരെയും ചടങ്ങിലേക്ക് ക്ഷണിക്കുന്നതായി കൃഷി ഓഫീസർ അറിയിച്ചു.