അത്തോളിയിൽ അംഗൻവാടി വർക്കർ
റാങ്ക് ലിസ്റ്റിൽ അപാകത :സി പി ഐ എം മാർച്ചിൽ പ്രതിഷേധമിരമ്പി
അത്തോളി : ഗ്രാമ പഞ്ചായത്ത് അംഗൻവാടി വർക്കർമാരുടെ റാങ്ക് ലിസ്റ്റിലെ അപാകത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ (എമ്മി )ന്റെ നേതൃത്വത്തിൽ അത്തോളി പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ ബഹുജന മാർച്ചിൽ പ്രതിഷേധമിരമ്പി.
കൊടക്കല്ലിൽ നിന്നും നൂറ് കണക്കിന് പ്രവർത്തകർ
ചേർന്ന് പഞ്ചായത്ത് ഓഫീസിനു മുന്നിൽ മാർച്ച് അവസാനിപ്പിച്ചു . തുടർന്ന് നടന്ന ധർണ സി പി ഐ എം ബാലുശ്ശേരി ഏരിയ കമ്മിറ്റി അംഗം
എ. കെ.മണി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് മെമ്പർ എ എം വേലായുധൻ അദ്ധ്യക്ഷത വഹിച്ചു.
അത്തോളിലോക്കൽ സെക്രട്ടി പി. എം.ഷാജി,
കെ കെ ശോഭ ,
ചന്ദ്രൻ പൊയിലിൽ,
അഡ്വ: സഫ്ദർ ഹാഷ്മി,
എം ലക്ഷ്മി എന്നിവർ പ്രസംഗിച്ചു.
2024 മെയ് മാസം അത്തോളി പഞ്ചായത്തിലെ അങ്കണവാടി വർക്കർമാരെ നിയമിക്കുന്നതിൽ നടത്തിയ ഇന്റർവ്യൂ ഒരുതരത്തിലുള്ള മാനദണ്ഡവും പാലിച്ചല്ല ന്നാണ് സി പി ഐ എം ൻ്റെ ആരോപണം.
ഇന്റർവ്യൂ ബോർഡിൽ മുഴുവനായും കോൺഗ്രസ്സ് നേതാക്കന്മാർ മാത്രമാണ് പങ്കെടുത്തതെന്നും, ഇന്റർവ്യൂവിൽ പങ്കെടുത്ത 400 ഓളം ഉദ്യോഗാർത്ഥികളെ വഞ്ചിക്കുന്ന നിലപാടാണ് കോൺഗ്രസ് ഭരണസമിതിയെടുത്തതെന്നും സി പി ഐ എം അത്തോളി പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.