സ്റ്റോപ്പ് മെമ്മോക്ക് പുല്ലു വില !
അന്നശ്ശേരിയിൽ അനധികൃത ചെങ്കൽ ഖനനമെന്നാക്ഷേപം
തലക്കുളത്തൂർ : പഞ്ചായത്തിലെ അന്നശ്ശേരി ഏഴാം വാർഡിൽ കള്ളിക്കൂടം മലയിൽ വില്ലേജ് ഓഫീസർ സ്റ്റോപ്പ് മെമ്മോ നൽകിയ ഭൂമിയിൽ നിന്നും അനധികൃത ചെങ്കൽ ഖനനം തുടരുന്നതായി പരാതി. 4 കല്ലുവെട്ട് യന്ത്രങ്ങൾ വച്ചാണ് പട്ടാപ്പകൽ അനധികൃത ഖനനം നടക്കുന്നത്. കല്ലുവെട്ടി മാറ്റിയ അടയാളം കണ്ടെത്തിയെങ്കിലും വെട്ടുന്നത് നേരിൽ കണ്ടിട്ടില്ലെന്ന് വില്ലേജ് ഓഫീസർ സജിത പറഞ്ഞു. ഇക്കാര്യം സൂചിപ്പിച്ച് തഹസിൽദാർക്ക് റിപ്പോർട്ട് അയച്ചതായും അവർ പറഞ്ഞു. ദിവസേന 60 ഓളം തൊഴിലാളികളും ഈ ഖനനത്തിൽ ഏർപ്പെടുകയും 30 ലധികം ലോഡ് ചെങ്കല്ല് ഇവിടെ നിന്നും ദിനംപ്രതി കയറ്റിക്കൊണ്ടുപോകുകയുമാണന്നൊണ് പരിസരവാസികൾ പറയുന്നത്.
ഇത് മിച്ചഭൂമിയാണെന്നും ആരോപണമുണ്ട്.
ജിയോളജി വകുപ്പിന് പരാതി കൊടുത്തിട്ടും ഈ അനധികൃത ഖനനത്തിനെതിരെ യാതൊരു വിധ നടപടികളും സ്വീകരിച്ചതായി കാണുന്നില്ലന്നൊണ് നാട്ടുകാർ പറയുന്നത്.
വേനൽക്കാലമായാൽ കിണറുകളിലെ വെള്ളം വറ്റി പോകുന്നതു കാരണം രൂക്ഷമായ കുടിവെള്ളക്ഷാമമാണ് നാട്ടുകാർ അനുഭവിക്കുന്നത്.