പുത്തഞ്ചേരി ജി. എൽ. പി സ്കൂളിൽ വായന വാരാചരണത്തിന് തുടക്കമായി
റിപ്പോർട്ട് : ബിജു
ഉള്ളിയേരി :പുത്തഞ്ചേരി ജി എൽ പി സ്കൂളിലെ വായന വാരാചരണം ഡോ : അഞ്ജിതയും
ഡോ :കെൻസിയയും ചേർന്ന് നിർവഹിച്ചു.പ്രധാന അധ്യാപകൻ ഗണേശ് കക്കഞ്ചേരി അധ്യക്ഷത വഹിച്ചു.സ്മിജ പി ആർ, ശ്രുതി എം, രേഖ ടി.എൻ,നിഖിത പി.കെ , സായന്തന എസ് എന്നിവർ സംസാരിച്ചു സിനി പനാട്ട് മീത്തൽ വായനദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.വിവിധ മത്സര പരിപാടികൾക്ക് തുടക്കം കുറിച്ചു.