വയനാട് ദുരന്തം : സഹായവുമായി
അത്തോളി സേവാഭാരതി
അത്തോളി :
സേവാഭാരതി അത്തോളി യൂനിറ്റ് വയനാട് മേപ്പാടി ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള ആദ്യ വസ്ത്രശേഖരണം കുമാരസ്വാമിയിലുള്ള സേവാഭാരതി സംഭരണ കേന്ദ്രത്തിലെത്തിച്ചു. അത്തോളി ഗീതാ ടെക്സ്റ്റൈയിൽസ് ഉടമ ഗോപാലനിൽ നിന്നും യുണിറ്റ് പ്രസിഡന്റ് മോഹനൻ മൊടക്കല്ലൂർ ആദ്യ സംഭാവനയായി വസ്ത്രങ്ങൾ ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് എം.കെ. രവീന്ദ്രൻ , ആപ്തസേവകൻ ആർ.എം. വിശ്വൻ, ജന. സെക്രട്ടറി വിദ്യാസാഗർ ട്രഷറർ റിംഷിത്ത് എന്നിവർ നേതൃത്വം നൽകി. സേവാഭാരതി കോഴിക്കോട് ജില്ലാ സംഭരണ കേന്ദ്രത്തിൽ എത്തിക്കുന്ന വസ്ത്രം പച്ചക്കറി, മറ്റ് അവശ്യ സാധനങ്ങൾ എല്ലാം ഇന്ന് തന്നെ നടപടിക്രമമനുസരിച്ച് ദുരന്ത മേഖലയിൽ എത്തിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.