ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് നടത്തി', യോഗയ്ക്ക് പ്രാധാന്യം നൽകുക ലക്ഷ്യം :ബിന്ദു രാജൻ
ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് നടത്തി', യോഗയ്ക്ക് പ്രാധാന്യം നൽകുക ലക്ഷ്യം :ബിന്ദു രാജൻ
Atholi News8 Sep5 min

ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് നടത്തി', യോഗയ്ക്ക് പ്രാധാന്യം നൽകുക ലക്ഷ്യം :ബിന്ദു രാജൻ 

അത്തോളി: അത്തോളി ഗ്രാമപഞ്ചായത്ത്, ഗവ: ആയുർവേദ ഡിസ്പൻസറി ആയുഷ്മാൻ ഭാരത്, ആയുഷ് ഹെൽത്ത് ആൻ്റ് വെൽനസ് സെൻറർ അത്തോളി എന്നിവയുടെ ആഭിമുഖ്യത്തിൽ നടത്തിയ ആയുഷ് വയോജനമെഡിക്കൽ ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ ഉദ്ഘാടനം ചെയ്തു. ജീവിത ശൈലീ രോഗങ്ങൾ വർദ്ധിച്ചു വരുന്ന ഇന്നത്തെ സാഹചര്യത്തിൽ മരുന്നുകളെക്കാൾ പ്രാധാന്യം യോഗ പോലുള്ള പരിശീലനവും, ബോധവൽക്കണം നടത്തുക എന്നത് കൂടിയാണ് ഈ ക്യാമ്പിൻ്റെ ഉദ്ദേശ്യം എന്ന് പ്രസിഡണ്ട് പറഞ്ഞു.വൈസ് പ്രസിഡണ്ട് സി.കെ.റിജേഷ് അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേർസൺ എ.എം.സരിത,വികസന സമിതി ചെയർപേർസൻ ഷീബ രാമചന്ദ്രൻ, ക്ഷേമകാര്യ ചെയർമാൻ സുനീഷ് നടുവിലയിൽ, മെമ്പർമാരായ സന്ദീപ് നാലുപുരക്കിൽ, വാസവൻ പൊയിലിൽ, ഡോ.അനിൽകുമാർ, ഡോ.കീർത്തന എന്നിവർ സംസാരിച്ചു. ഡോ. വിജയലക്ഷ്മി സ്വാഗതവും ഡോ.അശ്വതി നന്ദിയും പറഞ്ഞു.

Recent News