നാടകവും കലാവിരുന്നും ! സ്പന്ദനം കൊങ്ങന്നൂര് സജീവമാകുന്നു;
'സമന്വയം - 24 ' മെയ് 10 നും 11 നും
അത്തോളി : മൂന്നര പതിറ്റാണ്ട് മുമ്പ് കൊങ്ങന്നൂരിൻ്റെ സാസ്ക്കാരിക - കായിക മേഖലകളിൽ നിറ സാന്നിദ്ധ്യമായിരുന്ന സ്പന്ദനം കലാകായിക വേദി ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സജീവമാകുന്നു.
സംഘടനയുടെ വാർഷികാഘോഷം മെയ് 10 നും 11 നും സമന്വയം - 24 എന്ന പേരിൽ വിവിധ പരിപാടികളോടെ പറക്കുളം വയലിൽ ( ആർ എം ബിജു നഗറിൽ ) നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
10 ന് വെള്ളിയാഴ്ച വൈകീട്ട് 7 മുതൽ കൊങ്ങന്നൂർ നാട്യ ദർപ്പണ , നടരാജ എന്നീ നൃത്ത വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളും പ്രാദേശിക കലാകാരന്മാരും
വിവിധ കലാ പരിപാടികൾ അവതരിപ്പിക്കും .
11 ന് ശനിയാഴ്ച വൈകീട്ട് 6.30 മുതൽ
കരോക്കെ ഗാനമേള , മോഹിനിയാട്ടം തുടർന്ന് സാസ്ക്കാരിക സമ്മേളനം.
കവിയും ചലച്ചിത്ര ഗാന രചയിതാവുമായ രമേശ് കാവിൽ മുഖ്യാതിഥിയാകും.
രാത്രി 8 ന് സമ്മാന കൂപ്പൺ നറുക്കെടുപ്പ്. തുടർന്ന് 9 ന് അമ്പലപ്പുഴ സാരഥിയുടെ നാടകം 'രണ്ട് ദിവസം' അരങ്ങേറും.
പരിപാടിയുടെ സംഘാടക സമിതി യോഗം ചേർന്നു.
രക്ഷാധികാരികൾ :
ബിന്ദു രാജൻ ( പ്രസിഡന്റ് , അത്തോളി ഗ്രാമ പഞ്ചായത്ത് )
പി ടി സാജിത ( മെമ്പർ - 11ആം വാർഡ് ) , എ എം സരിത ( മെമ്പർ 12 ആം വാർഡ് ) ഫൗസിയ ഉസ്മാൻ ( മെമ്പർ - 9 ആം വാർഡ് , പി കെ ജുനൈസ്(മെമ്പർ - 10 ആം വാർഡ് ) , സാജിത് കോറോത്ത് ( സാമൂഹ്യ പ്രവർത്തകൻ )
സ്വാഗത സംഘം ചെയർമാൻ - കെ ടി ശേഖർ,
ജനറൽ കൺവിനർ പി കെ ശശി , വൈസ് ചെയർമാൻ അഷ്റഫ് അയനം , വൈസ് ചെയർ പേഴ്സൺ - എൻ രാധ , കൺവീനർ അനിൽ കുമാർ, ജോ . കൺവീനർ എൻ പ്രദീപൻ , ജോയിന്റ് കൺവീനർ കെ സുന്ദരൻ, ഖജാൻജി - പി സുനിൽ കുമാർ.
പ്രോഗ്രാം - റിസപ്ഷൻ :
ചെയർമാൻ - കെ.ജസ്‌ലീൽ , വൈസ് ചെയർമാൻ - എൻ സുരേഷ് കുമാർ , കൺവീനർ -
അഞ്ജിമ ബിജു ,
ജോ. കൺവീനർ -
ഇ അനിൽ കുമാർ.
ഫിനാൻസ് കമ്മിറ്റി :
ചെയർമാൻ - കെ കെ രാജൻ, വൈസ് ചെയർമാൻ - സനിലേഷ്
കൺവീനർ - പി സുനിൽ കുമാർ, ജോ. കൺവീനർ - രാജൻ മാതോലത്ത്.
ഭക്ഷണം , ലോ - ആൻ്റ് ഓർഡർ :
ചെയർമാൻ -പി കെ മുഹമ്മദ് , വൈസ് ചെയർമാൻ - കെ ബൈജു, കൺവീനർ - സി ദേവരാജൻ , ജോ. കൺവീനർ 'ടി കെ സജീവ് .
പബ്ലിസിറ്റി:
ചെയർമാൻ - അജീഷ് അത്തോളി,
വൈസ് ചെയർമാൻ - ഷെറീജ് കേരള വിഷൻ, കൺവീനർ - കെ സുരേഷ് , ജോ.കൺവീനർ - വി എം ഇസ്മയിൽ
എന്നിവരെ ചുമതലപ്പെടുത്തി.
ഓൺ ലൈൻ ന്യൂസ് പാർട്ണർ -
അത്തോളി ന്യൂസ്.