എഡുക്കേഷണൽ ആൻ്റ് കരിയർ കൗൺസിലിംഗ് സംഘടിപ്പിച്ചു
അത്തോളി :സാംസ്കാരിക വിദ്യാഭ്യാസ മേഖലയിൽ അത്തോളി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സ്പേസിൻ്റേയും അത്തോളി ജി.വി.എച്ച്. എച്ച്. എസിൻ്റേയും സംയുക്താഭിമുഖ്യത്തിൽ എസ്. എസ്. എൽ.സി വിജിയിച്ച വിദ്യാർത്ഥികൾക്കായി എഡുക്കേഷണൽ ആൻ്റ് കരിയർ കൗൺസിലിംഗ് സംഘടിപ്പിച്ചു.പ്രശസ്ത കരിയർ – എഡുക്കേഷണൽ കൗൺസിലിംഗ് വിദഗ്ദ്ധൻ എം.വി. സക്കറിയ ക്ലാസ് നയിച്ചു. ക്ലാസ് ജി.വി. എച്ച്. എസ്. എസ് രക്ഷാകർതൃ സമിതി പ്രസിഡണ്ട് സന്ദീപ് നാലുപുരക്കൽ ഉദ്ഘാടനം ചെയ്തു. വി.എച്ച്. എസ്. സി പ്രിൻസിപ്പൽ ഫൈസൽ, സ്പേസ് അത്തോളി സെക്രട്ടറി അഷ്റഫ് ചീടത്തിൽ എന്നിവർ സംസാരിച്ചു. സ്പേസ് പ്രസിഡണ്ട് ബി.കെ. ഗോകുൽദാസ് അധ്യക്ഷത വഹിച്ചു. ഹോളി ക്രോസ് അധ്യാപകനും സ്പേസ് ഭാരവാഹിയുമായ ജോബി മാത്യു നന്ദി പറഞ്ഞു