അത്തോളി സ്റ്റേഷനിൽ പുതിയ വനിത പോലീസ് നിയമനം ; റൂറൽ എസ്പിയുടെ ഉത്തരവിറങ്ങി , നടപടി അത്തോളി ന്യൂസ് വാർത്തയെ തുടർന്ന്
Big impact
Report : Avani Ajeesh
അത്തോളി : അത്തോളി പോലീസ് സ്റ്റേഷനിൽ പുതിയ വനിതാ പോലീസിനെ നിയമിച്ച് ഉത്തരവിറങ്ങി.
നിലവിൽ ആവശ്യമായ 5 വനിതാ പോലീസുകാരിൽ രണ്ട് പേരുടെ മാത്രം സേവനം പ്രതിഷേധത്തിനിടയാക്കിയ സാഹചര്യത്തിലാണ് ജില്ലാ പോലീസ് മേധാവി ആർ കറുപ്പസാമി ഉത്തരവിറക്കിയത്.
വനിതാ പോലീസുകാരുടെ എണ്ണത്തിലെ കുറവ് വനിതകൾ പരാതിക്കാരാകുന്നതും പ്രതികളാകുന്നതുമായ കേസിൽ മൊഴിയെടുക്കാനോ മറ്റ് സഹായങ്ങൾ നൽകാനോ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളെ ബാധിക്കുന്നതായി പരാതിക്കിടയാക്കിയ വാർത്ത അത്തോളി ന്യൂസ് വാർത്ത ചൊവ്വാഴ്ച പുറത്ത് വിട്ടിരുന്നു. സംഭവം റൂറൽ പോലീസ് ആസ്ഥാനത്തും എത്തി. വാർത്തയെ തുടർന്ന്
ജില്ലാ പോലീസ് മേധാവി പുതിയ വനിത പോലീസിനെ നിയമിച്ചുള്ള ഉത്തരവിടുകയായിരുന്നു. ചോമ്പാല പോലീസ് സ്റ്റേഷനിൽ നിന്നും
ട്രൻസ്ഫറായി ഇ കെ രജീഷയാണ് പുതിയ വനിതാ പോലീസായി നിയമിതയാകുന്നത്.
ഒരു വനിതാ പോലീസിനെ നേരത്തെ നിയമിച്ചെങ്കിലും അവർ വർഷങ്ങളായി അവധിയിലാണ്. ഇക്കാര്യവും വാർത്തയിൽ പരാമർശിച്ചിരുന്നു. പുതുതായി ഒരു വനിതാ പോലീസിനെ , അത്തോളി സ്റ്റേഷനിൽ നിയമിക്കുന്നതോടെ താൽക്കാലിക പ്രശ്ന പരിഹാരമാകും.
ഫോട്ടോ: ഉത്തരവിന്റെ പകർപ്പ്