കോടതിയിൽ ഹാജരാകാതെ മുങ്ങിയ പ്രതി പോലീസ് പിടിയിൽ
കോടതിയിൽ ഹാജരാകാതെ മുങ്ങിയ പ്രതി പോലീസ് പിടിയിൽ
Atholi News29 Nov5 min

കോടതിയിൽ ഹാജരാകാതെ മുങ്ങിയ പ്രതി പോലീസ് പിടിയിൽ



ചേവായൂർ:ജാമ്യത്തിലിറങ്ങി കോടതിയിൽ ഹാജരാകാതെ എറണാകുളത്തേക്ക് കടന്ന പ്രതി പിടിയിൽ. കാക്കൂർ തറോൽ വീട്ടിൽ പ്രസൂൺകുമാർ (46)ആണ് പിടിയിലായത്. കൺസ്ട്രക്ഷൻ കോൺട്രാക്ടർ ആയിരുന്ന പ്രതി പണമിടപാടുമായി ബന്ധപ്പെട്ട് 2015 ൽ ചേവായൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ്സിൽ അറസ്റ്റിലായിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം കോടതിയിൽ ഹാജരാവാതെ പ്രതി എറണാകുളത്തേക്ക് താമസം മാറുകയൂം, അവിടെ എഫ് എ സി ടി യിൽ ജോലി ചെയ്തു വരികയുമായിരുന്നു. പ്രതി എറണാകുളത്തുണ്ടെന്ന് മനസ്സിലാക്കി ചേവായൂർ പോലീസ് സ്റ്റേഷനിലെ എസ് സി പി ഒ മാരായ സന്ദീപ് സബാസ്റ്റ്യൻ, രാകേഷ് എന്നിവർ എറണാകുളത്ത് വച്ച് കസ്റ്റഡിയിൽ എടുക്കുകയും, കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് കോടതി റിമാന്റ് ചെയ്തു.

Recent News