ഇലാഹിയ സ്ക്കൂളിൽ ബഷീർ ദിനാചരണം
ഇലാഹിയ സ്ക്കൂളിൽ ബഷീർ ദിനാചരണം
Atholi News6 Jul5 min

ഇലാഹിയ സ്ക്കൂളിൽ ബഷീർ ദിനാചരണം


അത്തോളി : ഇലാഹിയ ഇംഗ്ലീഷ് സ്കൂളിൽ വൈക്കം മുഹമ്മദ് ബഷീർ ചരമ ദിനാചരണം സംഘടിപ്പിച്ചു.

മാധ്യമ പ്രവർത്തകൻ സുനിൽ കൊളക്കാട് ഉദ്ഘാടനം ചെയ്തു. മനസിലാക്കാൻ കഴിയാത്ത

സാഹിത്യ രചനകളുടെ കുത്തൊഴൊക്കിൽ ലളിതമായ ഭാഷയിൽ കഥകൾ അവതരിപ്പിച്ചാണ് ബഷീർ സാഹിത്യ ലോകത്ത് ഇടം കണ്ടെത്തിയത് . ജീവിതത്തിലും ഭാഷയിലും ലളിതമായ രീതി തന്നെയാണ് ബഷീറിനെ കുട്ടികളും മുതിർന്നവരും ഒരുപോലെ സ്വീകരിക്കാൻ കാരണമായതെന്നും സുനിൽ കൊളക്കാട് അനുസ്മരിച്ചു.

പ്രിൻസിപ്പൽ എം മൂസ അധ്യക്ഷത വഹിച്ചു.

കെ ആർ ജിഷ, ടി കോമള, വി കെ ഇസ്മയിൽ , എ ശ്രീകല എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികൾ അവതരിപ്പിച്ച ബഷീർ കഥാപാത്രങ്ങളുടെ വേഷം ശ്രദ്ധേയമായി.

Tags:

Recent News