കേരളത്തിന്റെ വികസനത്തിന് സഹകരണ പ്രസ്ഥാനം വഹിക്കുന്ന പങ്ക് വളരെ വലുത് :  കെ എം സച്ചിൻ ദേവ് എം എൽ എ .
കേരളത്തിന്റെ വികസനത്തിന് സഹകരണ പ്രസ്ഥാനം വഹിക്കുന്ന പങ്ക് വളരെ വലുത് : കെ എം സച്ചിൻ ദേവ് എം എൽ എ . അത്തോളി സഹകരണ ആശുപത്രിയ്ക്ക് പൗരാവലിയുടെ ആദരം
Atholi News1 Sep5 min

കേരളത്തിന്റെ വികസനത്തിന് സഹകരണ പ്രസ്ഥാനം വഹിക്കുന്ന പങ്ക് വളരെ വലുത് :

കെ എം സച്ചിൻ ദേവ് എം എൽ എ .

അത്തോളി സഹകരണ ആശുപത്രിയ്ക്ക് പൗരാവലിയുടെ ആദരം 




സ്വന്തം ലേഖകൻ



അത്തോളി :കേരളത്തിന്റെ വികസനത്തിന് സഹകരണ പ്രസ്ഥാനം വഹിക്കുന്ന പങ്ക് വളരെ വലുതെന്ന് 

കെ എം സച്ചിൻ ദേവ് 

എം എൽ എ.

സംസ്ഥാന സർക്കാർ സഹകരണ വകുപ്പിൽ നിന്നും അത്തോളി സഹകരണ ആശുപത്രിയ്ക്ക് ലഭിച്ച പുരസ്ക്കാരത്തിന് പൗരാവലി നൽകിയ ആദരവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.news image


സാധാരണക്കാരുടെ ആശ്രയ കേന്ദ്രമാണ് സഹകരണ

സ്ഥാപനങ്ങൾ, അത് ധന

പരിപാലനമായാലും ആരോഗ്യ മേഖലയായാലും. എല്ലാ നിലയിലും ഭ്രദ്രത ഉറപ്പ് വരുത്തുന്ന അനുഭവമാണ് സഹകരണ പ്രസ്ഥാനങ്ങളിൽ നിന്നും നമുക്ക് ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള തുകയുടെ ചെക്ക് എം എൽ എയ്ക്ക് കൈമാറി 

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജൻ അധ്യക്ഷത വഹിച്ചു.

കൺസ്യൂമർ ഫെഡ് ചെയർമാൻ എം മെഹബൂബ് മുഖ്യ പ്രഭാഷണം നടത്തി. 

ജനപ്രതിനിധികളായ 


news image

സിന്ധു സുരേഷ് , 

സുധ കാപ്പിൽ , ബിന്ദു മഠത്തിൽ, സന്ദീപ് നാലുപുരയ്ക്കൽ , അത്തോളി സഹകരണ ആശുപത്രി മുൻ പ്രസിഡന്റ് കെ കെ ബാബു മാസ്റ്റർ , അത്തോളി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി കെ വിജയൻ , കെ മുരളീധരൻ, എ കെ രാജൻ ,അബ്ദുൽ അസീസ്, പി കെ രവീന്ദ്രൻ ,കെ കെ ശോഭ, 

അജീഷ് അത്തോളി ,

സുനിൽ കൊളക്കാട് , ചന്ദ്രൻ പൊയിലിൽ , 

ആർ എം കുമാരൻ, 

വി എം സുരേഷ് ബാബു ,ഗണേശൻ തെക്കേടത്ത് , ടി കെ കരുണാകരൻ, വിജില സന്തോഷ് തുടങ്ങിയവർ പ്രസംഗിച്ചു.

സ്വാഗത സംഘം കൺവീനർ പി എം ഷാജി സ്വാഗതവും മനയിൽ നൗഷാദ് നന്ദിയും പറഞ്ഞു.

Recent News