വിഞ്ജാനവും പുത്തൻ പ്രതീക്ഷയും പങ്കിട്ട് നിയോ ലാബ് - അത്തോളി ന്യൂസ് മാധ്യമ ശില്പശാല ശ്രദ്ധേയമായി.
സമൂഹ മാധ്യമം ഇരുതല മൂർച്ചയുള്ള വാൾ : കെ ടി ശേഖർ
സ്വന്തം ലേഖിക
അത്തോളി : മാധ്യമ രംഗത്തെ കുറിച്ചുള്ള വിജ്ഞാനവും പുത്തൻ പ്രതീക്ഷയും പങ്കിട്ട് അത്തോളി ന്യൂസ് റീഡേർസ് ഫോറം
നിയോ സ്കാൻ ആൻ്റ് ലാബിൻ്റെയും അത്തോളി ന്യൂസിൻ്റെയും സഹകരണത്തോടെ സംഘടിപ്പിച്ച മാധ്യമ പരിശീലന ക്യാമ്പ് പങ്കെടുത്തവർക്ക് പുതിയ അനുഭവമായി. മാധ്യമരംഗത്തേക്ക് കടന്നു വരാൻ ആഗ്രഹിക്കുന്നവർക്കും സിറ്റിസൺ ജേർണലിസ്റ്റുകൾക്കും സൗജന്യമായി അവസരമൊരുക്കി നടത്തിയ ക്യാമ്പ് പങ്കാളിത്തം കൊണ്ടും നൂതന പരിശീലനം കൊണ്ടും ശ്രദ്ധേയമായി .
ക്യാമ്പ് പി ആർ ഡി ഡപ്യൂട്ടി ഡയറക്ടർ കെ ടി ശേഖർ ഉദ്ഘാടനം ചെയ്തു .
സമൂഹ മാധ്യമം ഇരുതല മൂർച്ചയുള്ള
വാളാണെന്ന് കെ ടി ശേഖർ പറഞ്ഞു. നല്ലതിനും മോശപ്പെട്ടതിനും ഉപയോഗിക്കാവുന്ന സമുഹ മാധ്യമം ക്രിയാത്മകമായി ഉപയോഗിക്കാൻ
പുതിയ തലമുറ തയ്യാറാകണം .
പത്ര വാർത്തയുടെ കണ്ടൻ്റ് ലളിതമായ ഭാഷയിലാകണം , വാർത്ത നൽകും മുമ്പ് സൂക്ഷമമായ വിശകലനം ആവിശ്യമാണ്.
പ്രാദേശിക മാധ്യമ പ്രവർത്തനത്തിന് ഇക്കാലത്ത് വലിയ പങ്ക് വഹിക്കാനുണ്ട്.
പത്ര പ്രവർത്തനം സാമൂഹിക പ്രതിബദ്ധതയോടു കൂടി ചെയ്യുന്ന ഒരു കർത്തവ്യ മാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്യാമ്പ് ഡയറക്ടർ സുനിൽ കൊളക്കാട് അധ്യക്ഷത വഹിച്ചു. വാർത്ത തയ്യാറക്കലിനെ കുറിച്ച് അദ്ദേഹം ക്ലാസെടുത്തു.
ഓൺലൈൻ മീഡിയ- സാധ്യതകളും, പ്രതീക്ഷകളും എന്നതിനെക്കുറിച്ച്
ട്രൂ വിഷൻ മാനേജിങ് എഡിറ്റർ കെ.കെ. ശ്രീജിത്ത് ക്ലാസെടുത്തു.
ആളുകളെ വാർത്തകളിലേക്ക് ആകർഷിക്കുന്നതിന് ജിജ്ഞാസ ഉണ്ടാക്കുന്നതിനെക്കുറിച്ച്
" കുട്ടി എന്റേതല്ല! " എന്ന കഥ അവതരിപ്പിച്ചത്
ഏറെ രസകരമായി.
വാർത്തയും വീക്ഷണവും എന്ന വിഷയത്തിൽ അജിഷ് അത്തോളിയും ലൈഫ് സ്കിൽ വിഷയത്തിൽ വി.പി.സപ്നയും ക്ലാസെടുത്തു.കർണ്ണാടകത്തിലെ മണ്ണിടിച്ചിൽ നടന്ന സ്ഥലത്തു നിന്നും റസ്ക്യൂ ടീം അംഗം കൃഷ്ണദാസ് അജിഷ് അത്തോളിക്ക് നൽകിയ തത്സമയ റിപ്പോർട്ട് ,ക്യാമ്പിൽ ലൈവായി കാണിച്ചത് പുതിയ അനുഭവമായി .
ക്യാമ്പിൽ പങ്കെടുത്തവർ രക്ഷാ പ്രവർത്തകർക്ക്
ബിഗ് സല്യൂട്ട് സമ്മാനിച്ചു.
ശില്പശാലയിൽ പങ്കെടുത്ത എല്ലാവർക്കും അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ സർട്ടിഫിക്കറ്റും നിയോ സ്കാൻ & ലബോറട്ടറിയുടെ ഹെൽത്ത് കാർഡും വിതരണം ചെയ്തു.
നിയോ സ്കാൻ & ലബോറട്ടറിയുടെ മാനേജിങ് പാർട്ണർമാരായ സജി ഏലിയാസ്, വി. ഷിജു,
കെ.പി ഷിജിൽ എന്നിവർ മുഖ്യതിഥികളായി.
തിരുവങ്ങൂർ ഹയർ സെക്കൻഡറി വിദ്യാർഥിനി മിത്രവിന്ദയുടെ പ്രാർഥനയോടെ തുടങ്ങിയ ക്യാമ്പിൽ പ്രസ് ക്ലബ്ബ് സെക്രട്ടറി എം കെ ആരിഫ് സ്വാഗതവും അത്തോളി ന്യൂസ് സബ് എഡിറ്റർ എ.എസ്. ആവണി നന്ദിയും പറഞ്ഞു.