നന്മണ്ടയിൽ വായന മാസാചരണ പരിപാടികൾക്ക് തുടക്കമായി;
വായന സ്നേഹത്തിൻ്റെയും സഹനത്തിൻ്റെയും വഴി തുറന്നിടും: കവി പി കെ ഗോപി
ചീക്കിലോട്: നന്മണ്ട ഗ്രാമപഞ്ചായത്ത് തല വായനമാസാചരണ പരിപാടികളുടെ ഉദ്ഘാടനം ചീക്കിലോട് എ യു പി സ്കൂളിൽ നടന്നു. നന്മണ്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി.കെ രാജൻ മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രമുഖ കവി പി.കെ ഗോപി മുഖ്യാതിഥിയായി. വായന കുട്ടികളുടെ മനസിൽ സ്നേഹത്തിൻ്റെയും സഹനത്തിൻ്റെയും വഴി തുറന്നിടും എന്ന് അദ്ദേഹം സൂചിപ്പിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ വിജിതകണ്ടിക്കുന്നുമ്മൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്മിത ഉണ്ണൂലുകണ്ടി, കെ.എം രൂപേഷ് , അഫ്രീൻ ബായ് , എസ്.ബിജു, എം.കെ രവിന്ദ്രൻ, ശിബിൻ . ബി.എസ് എന്നിവർ സംസാരിച്ചു.