ജോലി ചെയ്യുന്നതിനിടയിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു : അത്തോളി സ്വദേശി
രക്ഷപ്പെട്ടത് തല നാരിഴക്ക് ', കമ്പിനിക്കെതിരെ കേസ് കൊടുക്കാൻ തീരുമാനം
Report :
എ എസ് ആവണി
Exclusive
അത്തോളി :ജോലി
ചെയ്യുന്നതിനിടയിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് പൊതു പ്രവർത്തകൻ അദ്‌ഭുതകരമായി രക്ഷപ്പെട്ടു.
തോരായി മണക്കുളങ്ങര
വീട്ടിൽ ബഷീറാണ് (55)തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ഇന്ന് (വ്യാഴം )ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം.
വീട്ടിൽ നിന്നും ഒരു കിലോ മീറ്റർ അകലെ കോട്ടക്കുന്ന് കോളനി പറമ്പിൽ
തേങ്ങപറിക്കൽ നടക്കുകയായിരുന്നു. സഹായിക്കുന്നതിനിടയിൽ അരയിൽ സൂക്ഷിച്ച ഫോൺ ചൂടാവുന്നത് ശ്രദ്ധയിൽപ്പെട്ടു,
തുടർന്ന് ഫോൺ വലിച്ചെറിയുകയായിരുന്നു.
നിലത്ത് വീണ ഉടനെ ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നു.
2022 സെപ്റ്റംബർ 9 ന് കോഴിക്കോട് നിന്നുമാണ് ഓപ്പോ കമ്പിനിയുടെ A16 മോഡൽ മൊബൈൽ 9,999 രൂപയ്ക്ക് വാങ്ങിയത്.
മകൻ മുഹമ്മദ് ആദിലിന്റെ പേരിലാണ് മൊബൈൽ ഫോൺ വാങ്ങിയത്.
നീതി തേടി ജില്ലാ
ഉപഭോക്തൃ തർക്ക പരിഹാര കോടതിയെ സമീപിക്കാനാണ് ഇവരുടെ തീരുമാനം.ബഷീർ
കോൺഗ്രസ് തോരായി ബൂത്ത് പ്രസിഡന്റ് ആണ്.
കൂലി പണിക്കാരനാണ്.