ഉള്ളിയേരിയിൽ മല ഇടിഞ്ഞു വീണ് വീടിൻ്റെ ഭാഗം തകർന്നു
അത്തോളി: ഉള്ളിയേരി ആതകശ്ശേരി ക്ഷേത്രത്തിനു സമീപം പുറകുവശത്തെ മല ഇടിഞ്ഞു വീണു വീടിൻ്റെ ഭാഗം തകർന്നു. പടിക്കലക്കണ്ടി ഷാബുവിൻ്റെ പത്തു സെൻ്റ് ഭൂമിയെ നിർമാണ പ്രവൃത്തി പൂർത്തിയാകാത്ത വീടിൻ്റെ വർക്ക് ഏരിയയും സുചിമുറിയുമാണ് പൂർണമായും തകർന്നത്. അടുക്കളയും തകർച്ചാഭീഷണിയിലാണ് തിങ്കളാഴ്ച പുലർച്ചെയോടെയാണ് സംഭവം.ശേഷം വീട്ടുകാർ എത്തിയപ്പോഴാണ് വിവരമറിയുന്നത്. തലേന്നേ മല ഇടിയാനുള്ള സാധ്യതകണ്ടതിനെ തുടർന്ന് പഞ്ചായത്ത് അതികൃതരെ വിരമറിയിക്കുകയും നിർദ്ദേശപ്രകാരം വീട്ടുകാർ മാറി താമസിക്കുകയും ചെയ്തിരുന്നു. ഇതിനാൽ തത്സമയം സ്ഥലത്ത് ആളില്ലാത്തതിനാൽ അത്യാഹിതം ഒഴിവാഴി. പ്രാധമികമായി രണ്ടര ലക്ഷത്തിലധികം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി വീട്ടുടമ പറഞ്ഞു. ഓട്ടോ ഡ്രൈവറായ ഷാബു വളരെ കഷ്ടപ്പെട്ടാണ് ഭാര്യയും രണ്ടു പെൺകുട്ടികളുമടങ്ങുന്ന കുടുംബം പുലർത്തുന്നത്. ഇതിനിടയിൽ 15 ലക്ഷത്തോളം ലോണും കടവുമൊക്കെയെടുത്ത് വളരെ പ്രയാസപ്പെട്ടാണ് വീടിൻ്റെ പ്രവൃത്തി ഇത്രവരെ എത്തിച്ചത്. ആ വീടിൻ്റ ഭാഗമാണ് നശിച്ചത്. നേരത്തെ റബ്ബർ എസ്റ്റേറ്റ് ആയിരുന്ന മലയുടെ മുകൾ പരപ്പിൽ നിന്നും മരങ്ങൾ മുറിച്ച് കനത്ത ലോഡുമായി ലോറികൾ വീടിനു സമീപത്തെ വഴിയിലൂടെ കുന്നിറങ്ങി പോയിരുന്നു.ഇതിൻ്റെ ആഘാതവും മരങ്ങൾ നശിച്ചതോടെ വെള്ളമിറങ്ങി ഭൂമിയുടെ ഘടനക്കു വന്ന മാറ്റവുമാകാം കഴിഞ്ഞ വലിയ പ്രകൃതിക്ഷോഭങ്ങളിലെല്ലാം ഒന്നും പറ്റാതിരുന്ന മല ഇപ്പോൾ ഇടിയാൻ കാരണമായതെന്ന് സംശയിക്കുന്നു. റവന്യൂ, പഞ്ചായത്ത് അതികൃതരെ വിവരമറിയിച്ചതായും ജിയോളജി വകുപ്പിനെ അറിയിക്കുമെന്നും ഷാബു പറഞ്ഞു.
ചിത്രം: ഉള്ളിയേരി പടിക്കലകണ്ടി ഷാബുവിൻ്റെ വീടിൻ്റെ പിറകു ഭാഗം തകർന്ന നിലയിൽ