ലഹരി വിരുദ്ധ ജ്വാല തെളിയിച്ചു
ലഹരി വിരുദ്ധ ജ്വാല തെളിയിച്ചു
Atholi News13 Aug5 min

ലഹരി വിരുദ്ധ ജ്വാല തെളിയിച്ചു 


അത്തോളി:ജനശ്രീ ജില്ലാ കമ്മിറ്റി നടത്തുന്ന ലഹരിയില്ലാത്ത പുലരി ഗൃഹസദസിന്റ പ്രചരണാർഥം ജില്ലയിലുടനീളം നടക്കുന്ന ലഹരി വിരുദ്ധ ജ്വാലയുടെ ഭാഗമായി തെളിയിച്ചു. അത്തോളി കോതങ്കൽ സ്നേഹതീരം ജനശ്രീ സംഘത്തിൽ  സംസ്ഥാന സമിതി അംഗം സുനിൽ കൊളക്കാട്  ജ്വാല തെളിയിച്ചു.

സംഘം ചെയർമാൻ കെ.പി. ഹരിദാസൻ, സത്യഭാമ കിഴക്കേക്കര എന്നിവർ നേതൃത്വം നൽകി. ആഗസ്റ്റ് 20 നാണ് ഗൃഹസദസ് നടക്കുക. ജില്ലയിൽ 1000 ഗൃഹസദസുകൾ നടത്താനുള്ള ഒരുക്കങ്ങൾ നടന്നു വരികയാണെന്ന് സുനിൽ കൊളക്കാട് അറിയിച്ചു 



ഫോട്ടോ:

അത്തോളി കോതങ്കൽ സ്നേഹതീരം ജനശ്രീ സംഘത്തിൽ നടന്ന  ലഹരി വിരുദ്ധ ജ്വാല സംസ്ഥാന സമിതി അംഗം സുനിൽ കൊളക്കാട് ഉദ്ഘാടനം ചെയ്യുന്നു.

Tags:

Recent News