അത്തോളിയിൽ
യുഡിഎഫ് കുടുംബ സംഗമം :ടി.വിജയരാഘവൻ വീണ്ടും കോൺഗ്രസിൽ
അത്തോളി :പ്രമുഖ പ്രസംഗികൻ ടി.വിജയരാഘവൻ വീണ്ടും കോൺഗ്രസിൽ ചേർന്നു. കണ്ണിപ്പൊയിലിൽ ചേർന്ന യുഡിഎഫ് കുടുംബ സംഗമത്തിൽ വച്ചാണ് വിജയരഘവനെ എംകെ രാഘവൻ ഹാരാർപ്പണം നടത്തി കോൺഗ്രസിലേക്ക് സ്വീകരിച്ചത്.
നേരത്തെ കോൺഗ്രസ് ജില്ലാ കമ്മിറ്റി അംഗവും പ്രാസംഗികനുമായിരുന്ന വിജയരാഘവൻ എട്ട് വർഷം മുമ്പ് കോൺഗ്രസ് വിട്ട് സിപിഎമ്മിൽ ചേർന്നിരുന്നു. ഇന്ത്യയിൽ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാൻ കോൺഗ്രസിനെ കഴിയൂ എന്ന് തിരിച്ചറിവാണ് കോൺഗ്രസിലേക്ക് തിരിച്ചുവരാൻ കാരണമെന്ന് വിജയരാഘവൻ പറഞ്ഞു. യോഗത്തിൽ സുനീഷ് നടുവിലയിൽ അധ്യക്ഷത വഹിച്ചു.
കെപിസിസി മെമ്പർ കെ രാമചന്ദ്രൻ മാസ്റ്റർ,മുസ്ലിം ലീഗ് ബാലുശ്ശേരി മണ്ഡലം പ്രസിഡന്റ് സാജിദ് കൊറോത്ത്,ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജൈസൽ അത്തോളി മണ്ഡലം പ്രസിഡണ്ട് സുനിൽ കൊളക്കാട് എന്നിവരും സന്നിഹിതരായി