എലത്തൂർ പബ്ലിക് ലൈബ്രറി "കവിയോടൊപ്പം " സംവാദം
എലത്തൂർ : വായനാപക്ഷാചരണത്തിൻ്റെ ഭാഗമായി എലത്തൂർ പബ്ലിക് ലൈബ്രറി സംഘടിപ്പിച്ച "കവിയോടൊപ്പം " സംവാദ പരിപാടി ഡോ: കെ.ദിനേശൻ ഉദ്ഘാടനം ചെയ്തു. പ്രശസ്ത കവി സത്യചന്ദ്രൻ പൊയിൽക്കാവിൻ്റെ 'മലയാളം കാണാൻ വായോ'എന്ന കവിതയെക്കുറിച്ച് വിദ്യാർത്ഥികളുമായി സംവാദം സംഘടിപ്പിച്ചു. പി. പെരച്ചൻ അദ്ധ്യക്ഷനായി. കവിയും ഗാനരചയിതാവുമായ സത്യചന്ദ്രൻ പൊയിൽക്കാവ് സ്വന്തം കവിതയെക്കുറിച്ച് വിദ്യാർത്ഥികളുമായി സംവദിച്ചു. 'അമ്മ' വായനാവിജയി ഫാത്തിമയെ അനുമോദിച്ചു. സി. എം. സി. ഹൈസ്ക്കൂൾ മുൻ പ്രധാനാദ്ധ്യാപിക പി.ഗീത, പ്രധാനാദ്ധ്യാപികമാരായ ജയന്തി കെ., ഷീബ ബാലൻ വി.സി. തുടങ്ങിയവർ സംസാരിച്ചു. വിദ്യാർത്ഥിനികളുടെ സംഗീതശില്പവും അരങ്ങേറി. എൻ. എം. പ്രദീപൻ സ്വാഗതവും പ്രകാശൻ പടന്നയിൽ നന്ദിയും പറഞ്ഞു.