പ്രഭാത ഓട്ടത്തിനിടെ വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു
അത്തോളി :പ്രഭാത ഓട്ടത്തിനിടെ സ്കൂൾ വിദ്യാർത്ഥി കുഴഞ്ഞ് വീണ് മരിച്ചു. അത്തോളി ഗവ ഹയർ സെക്കൻഡറി സ്കൂൾ വി എച്ച് എസ് സി ഒന്നാം വർഷ വിദ്യാർത്ഥി ഹേമന്ദ് ശങ്കറാണ്(16) മരിച്ചത്.
രാവിലെ 6 മണിയോടെ കൂട്ടുകാർക്കൊപ്പം ഓടാൻ ഇറങ്ങിയതായിരുന്നു.ഓട്ടത്തിനിടെ റോഡിൽ കുഴഞ്ഞു വീഴുകയായിരുന്നു.
ഉടൻ തന്നെ മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൈരളി ഹോട്ടൽ ജീവനക്കാരൻ അനിലിന്റെയും
ശ്രീജയുടെയും
മകനാണ് .കുടക്കല്ല് എടത്തിൽ കണ്ടിയാണ് വീട്.
മരണത്തെ തുടർന്ന് വിദ്യാലയത്തിന് അവധി നൽകി.
മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനായി കൊണ്ട് പോയി.