ഓട്ടമ്പലം പ്രിയദർശിനി ഗ്രന്ഥാലയത്തിൽ പ്രതിഭകൾക്ക് ആദരം
അത്തോളി : ഓട്ടമ്പലം പ്രിയദർശിനി ഗ്രന്ഥാലയത്തിൽ പ്രതിഭകൾക്ക് ആദരം
ചടങ്ങിൽ എസ് എസ് എൽ സി , പ്ലസ്ടു , എൽ എസ് എസ്, യു എസ് എസ് ഉന്നത വിജയികൾക്ക് കണ്ടോത്ത് കണ്ടി ശങ്കരൻ മാസ്റ്റർ മെമ്മോറിയൽ പുരസ്കാരം സമർപ്പിച്ചു.
അധ്യാപകനും എഴുത്തുകാരനുമായ എം. റംഷാദ് ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ ഫൗസിയ ഉസ്മാൻ അധ്യക്ഷത വഹിച്ചു. ഗൃഹനാഥക്കൊരു പുസ്തകം പദ്ധതി ആരോഗ്യ- വിദ്യഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ എ.എം സരിത,
രേഷ്മ മനോജിന് പുസ്തകം നൽകി തുടക്കം കുറിച്ചു. പ്രദേശത്തെ യുവ ചിത്രകാരൻ വി.എസ് അമൃതേഷ് നാഥ് വരച്ച എം.ടിയുടെ ഛായാചിത്രം വായനശാലക്ക് വേണ്ടി ഗ്രന്ഥശാലാ സെക്രട്ടറി പി എം ഷിബി, രക്ഷാധികാരി കെ സുന്ദരൻ എന്നിവർ ഏറ്റുവാങ്ങി. ഗ്രന്ഥശാലയുടെ സ്നേഹോപഹാരം രക്ഷാധികാരി കെ. കെ. രവീന്ദ്രനിൽ നിന്നും റംഷാദ് മാസ്റ്റർ സ്വീകരിച്ച. ചടങ്ങിന് ശങ്കരൻ മാസ്റ്ററുടെ മകൻ റിനിൽ ശങ്കർ, വനിതാവേദി പ്രസിഡണ്ട് ബിൻസി ബിനീഷ് പ്രസംഗിച്ചു. ഗ്രന്ഥശാലാ പ്രവർത്തകർ, ഉന്നത വിജയികൾ രക്ഷിതാക്കൾ, നാട്ടുകാർ ,ശങ്കരൻ മാസ്റ്ററുടെ കുടുംബാഗംങ്ങൾ എന്നവർ ഒത്തു കൂടിയ ചടങ്ങിന് പ്രസിഡണ്ട് വി എം ഷാജി സ്വാഗതവും, ജോയൻ്റ് സെക്രട്ടറി ഷിജീഷ് കോതങ്ങാട്ട് നന്ദിയും പറഞ്ഞു.