അത്തോളിയിലെ  ഓട്ടോറിക്ഷകൾക്ക്   'എ ജി  പി  സർട്ടിഫിക്കറ്റ് 'പുതുക്കി നൽകി
അത്തോളിയിലെ ഓട്ടോറിക്ഷകൾക്ക് 'എ ജി പി സർട്ടിഫിക്കറ്റ് 'പുതുക്കി നൽകി
Atholi News21 Aug5 min

അത്തോളിയിലെ ഓട്ടോറിക്ഷകൾക്ക് 

'എ ജി പി സർട്ടിഫിക്കറ്റ് 'പുതുക്കി നൽകി 



അത്തോളി : പഞ്ചായത്ത് റൂട്ടിൽ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകൾക്ക് ഗ്രാമ പഞ്ചായത്ത് നൽകുന്ന 

എ പി ജി പെർമിറ്റ് സർട്ടിഫിക്കറ്റ് പുതുക്കി നൽകി .

  

കോർഡിനേഷൻ കമ്മിറ്റി അപേക്ഷ നൽകിയ 176 പേരിൽ 40 പേർക്ക് എ ജി പി സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജനിൽ നിന്നും അത്തോളി ഓട്ടോ കോർഡിനെഷൻ കമ്മിറ്റി പ്രസിഡന്റ് സജീവൻ , സെക്രട്ടറി ഒ ടി രജീഷ് , ട്രഷറർ നവാസ് എന്നിവർ സർട്ടിഫിക്കേറ്റ് ഏറ്റുവാങ്ങി. 

ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ സുനീഷ് നടുവിലയിൽ സന്നിഹിതനായി.

എ ജി പി 

സർട്ടിഫിക്കറ്റ് ഒടുവിൽ നൽകിയത് 2017 ലാണ് . 5 വർഷമാണ് കാലവധി. 

പഞ്ചായത്ത് കേന്ദ്രീകരിച്ച്

നിലവിൽ 176 ഓട്ടോ സർവീസ് നടത്തുന്നുണ്ട്. പുതിയ അപേക്ഷ നൽകിയവർക്കും പുതിയ പെർമിറ്റ് ലഭിച്ചവർക്കും അധികം വൈകാതെ വിതരണം ചെയ്യുമെന്ന് പ്രസിഡന്റ് ബിന്ദു രാജൻ അത്തോളി ന്യൂസിനോട് പറഞ്ഞു.

അത്തോളി ടൗൺ , കുനിയിൽക്കടവ് ജംഗ്ഷൻ, അത്താണി എന്നിവടങ്ങളിലാണ് ഓട്ടോ സ്റ്റാൻ്റ്. 

ഓട്ടോ സർവീസ് നടത്തുന്നതിന് കൃത്യമായി കണക്ക് ലഭിക്കുന്നതിനായി പഞ്ചായത്ത് നൽകുന്നതാണ് 

എ ജി പി സർട്ടിഫിക്കറ്റ്. പ്രത്യേക ഫീസില്ല .

Recent News