കിണര്‍ വൃത്തിയാക്കിയ അധ്യാപികമാരെ അനുമോദിച്ചും, സച്ചിൻ ദേവ് എം എൽ എ യെ അഭിനന്ദിച്ചും  മന്ത്രി വി ശിവ
കിണര്‍ വൃത്തിയാക്കിയ അധ്യാപികമാരെ അനുമോദിച്ചും, സച്ചിൻ ദേവ് എം എൽ എ യെ അഭിനന്ദിച്ചും മന്ത്രി വി ശിവൻകുട്ടി;
Atholi News12 Jun5 min

കിണര്‍ വൃത്തിയാക്കിയ അധ്യാപികമാരെ അനുമോദിച്ചും, സച്ചിൻ ദേവ് എം എൽ എ യെ അഭിനന്ദിച്ചും മന്ത്രി വി ശിവൻകുട്ടി;


ജനകീയ ഉത്സവമായി

ജി എം യു പി സ്കൂൾ കെട്ടിടോദ്ഘാടനം .


റിപ്പോർട്ട് : ആവണി അജീഷ്


അത്തോളി : സ്കൂൾ കെട്ടിടോദ്ഘാടന വേദിയിൽ മാതൃകാ അധ്യാപകർക്ക് വിദ്യാഭ്യാസ മന്ത്രിയുടെ ആദരവ് വേറിട്ടതായി.

ബാലുശ്ശേരി എരമംഗലം ജി എല്‍ പി എസ്സിലെ അധ്യാപികമാരായ സില്‍ജ

യേയും ധന്യ യേയുമാണ് വേളൂർ ജി എം യു പി സ്കൂളിലെ പുതിയ കെട്ടിടോദ്ഘാടന വേദിയിൽ മന്ത്രി ആദരവ് നൽകി അഭിനന്ദിച്ചത്.


ഉദ്ഘാടന ചടങ്ങില്‍ സദസ്സിൽ ഇരിക്കുകയായിരുന്ന ഇരുവരെയും മന്ത്രി വേദിയിലേക്ക് വിളിച്ച് ഇരുത്തി. ഇരുവരുടെയും പ്രവൃത്തി മാതൃകാപരമാണെന്നും ഏറെ അഭിമാനം തോന്നിയെന്നും

മന്ത്രി പറഞ്ഞു. പ്രവേശനോത്സവത്തിന്റെ തലേദിവസം എരമംഗലം ജി എല്‍ പി സ്കൂളിലെ കിണര്‍ വൃത്തിയാക്കല്‍ ദൗത്യം സ്വമേധയാ ഏറ്റെടുത്തതിനാണ് അധ്യാപികമാരെ ആദരിച്ചത്. സംഭവമറിഞ്ഞ് അധ്യാപികമാരെ വിദ്യാഭ്യാസമന്ത്രി അന്ന് തന്നെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭിനന്ദിച്ചിരുന്നു. തുടർന്ന് സച്ചിൻ ദേവ് എം എൽ എ യോട് വിവരങ്ങൾ അന്വേഷിച്ചു.

നേരിൽ കാണാമെന്ന് വിദ്യാഭ്യസ മന്ത്രിയുടെ വാക്ക് പാലിക്കൽ കൂടിയായി ആദരവ് വേദി. അതിനിടെ

ഉദ്ഘാടന പ്രസംഗത്തിനൊടുവിൽ സച്ചിൻ ദേവ് എം എൽ എ യുടെ പ്രവർത്തനങ്ങളെ കുറിച്ചും മന്ത്രി വാചാലനായി .


"നിങ്ങളുടെ എം എൽ എ നിയമ സഭയിൽ പുതുമുഖമാണെങ്കിലും രണ്ട് വർഷക്കാലയളവിൽ കേരളം ശ്രദ്ധിക്കപ്പെടുന്ന വികസന പ്രവർത്തനങ്ങൾ, പ്രത്യേകിച്ച് വിദ്യാഭ്യാസ രംഗത്തെ വികസന പ്രവർത്തനങ്ങളിൽ നാടിന്റെ ആകെ പിന്തുണ പിടിച്ചു പറ്റിയ വ്യക്തിത്വമാണ് " മന്ത്രി പറഞ്ഞു.





ഫോട്ടോ: ബാലുശ്ശേരി എരമംഗലം ജി എല്‍ പി എസ്സിലെ അധ്യാപികമാരായ സില്‍ജയും ധന്യയും മന്ത്രി വി ശിവൻ കുട്ടിയിൽ നിന്നും ആദരവ് ഏറ്റുവാങ്ങുന്നു.

സമീപം സച്ചിൻ ദേവ് എം എൽ എ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീബ രാമചന്ദ്രൻ തുടങ്ങിയവർ


Recent News