പ്രഥമ ശുശ്രൂഷ ദുരന്തനിവാരണ പരിശീലനം സംഘടിപ്പിച്ചു
പ്രഥമ ശുശ്രൂഷ ദുരന്തനിവാരണ പരിശീലനം സംഘടിപ്പിച്ചു
Atholi NewsInvalid Date5 min

പ്രഥമ ശുശ്രൂഷ ദുരന്തനിവാരണ പരിശീലനം സംഘടിപ്പിച്ചു





 കൊയിലാണ്ടി: ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി ജില്ല ബ്രാഞ്ച് സന്നദ്ധ സേവന വികസന പദ്ധതിയുടെ ഭാഗമായി റെഡ് ക്രോസ് വളണ്ടിയർമാർക്ക് പ്രഥമ ശുശ്രൂഷയിലും ദുരന്ത നിവാരണത്തിലും ഒരു ദിവസത്തെ പരിശീലനം നൽകി.കൊയിലാണ്ടി ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങ് കൊയിലാണ്ടി സബ് ഇൻസ്പെക്ടർ ബിജു ആർ സി പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.

റെഡ് ക്രോസ് ജില്ല വൈസ് ചെയർമാൻ ടി എ അശോകൻ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെ സ്റ്റേറ്റ് റിസോഴ്സ് പേഴ്സൺ മാരായ ഗായത്രി ടി ജി, രതുൽ എൻ ആർ, തരുൺ കുമാർ എന്നിവർ ക്ലാസെടുത്തു.റെഡ് ക്രോസ് ജില്ലാ ചെയർമാൻ മാടഞ്ചേരി സത്യനാഥൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ബാലൻ സി, കെ കെ അബ്ദുറഹിമാൻ കുട്ടി, ബിജിത്ത് ആർ സി. തരുൺ കുമാർ എന്നിവർ സംസാരിച്ചു.

Recent News