വിദേശമദ്യം ഉൾപ്പെടെ നാല് ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി', ഒരാൾ കസ്റ്റഡിയിൽ
വിദേശമദ്യം ഉൾപ്പെടെ നാല് ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി', ഒരാൾ കസ്റ്റഡിയിൽ
Atholi News27 Dec5 min

വിദേശമദ്യം ഉൾപ്പെടെ നാല് ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി', ഒരാൾ കസ്റ്റഡിയിൽ 




കോഴിക്കോട് ;പുതുവർഷം ആഘോഷിക്കാനായി കൊണ്ടുവന്ന 50 കുപ്പി പോണ്ടിച്ചേരി വിദേശമദ്യവും ആറായിരത്തോളം പാക്കറ്റ് ഹാൻസുകളുമായി കോണാട് ബീച്ച് ചട്ടിത്തോപ്പ് പറമ്പിൽ സർജാസ് ബാബു വിനെ (37 )

നിതിൻ എ യുടെ നേതൃത്വത്തിലുള്ള കുന്ദമംഗലം പോലീസും സിറ്റി ക്രൈം സ്കോഡും ചേർന്ന് വരട്ട്യാക്കിലെ വാടകവീട്ടിൽ നിന്ന് പിടികൂടി. കഴിഞ്ഞ രണ്ടുവർഷത്തോളം ഇയാൾ വരട്ട്യാക്ക് പെരിങ്ങോളം റോഡിൽ വീട് വാടകയ്ക്ക് എടുത്ത് വൻതോതിൽ പുകയില ഉൽപ്പന്നങ്ങൾ എത്തിച്ച് വിൽപനനടത്തുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സിറ്റി ക്രൈം സ്ക്വാഡ് ഇയാളുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ തുടങ്ങി. തുടർന്ന് ദിവസങ്ങൾക്കകം പ്രതിയെ വലയിലാക്കുകയായിരുന്നു. രണ്ട് വർഷമായി ഇവിടെ നിന്ന് ആവശ്യക്കാർക്ക് കുന്നമംഗലം, നരിക്കു നി കോഴിക്കോട് സിറ്റിയുടെ വിവിധ ഭാഗങ്ങൾ എന്നിവിടങ്ങളിൽ ലഹരി വസ്തുക്കൾ എത്തിച്ചു നൽകുകയാണ് ഇയാൾ ചെയ്യുന്നത്. പാത്രക്കച്ചവടമാണ് എന്ന് പറഞ്ഞ് കെട്ടിടഉടമയ തെറ്റിദ്ധരിപ്പിച്ചാണ് കെട്ടിടം വാടകയ്ക്ക് എടുത്തത്. പുതുവത്സരം ആഘോഷിക്കാനായാണ് വൻതോതിൽ മദ്യവും ലഹരി വസ്തുക്കളും ഇവിടെ എത്തിച്ചതെന്ന് പോലീസ് പറഞ്ഞു. താമസ സ്ഥലത്ത് നിന്ന് ഇയാളുടെ സ്കൂട്ടറും പോലീസ് പിടി കൂടി . നിരോധിത പുകയില ഉൽപ്പന്നങ്ങൾ വില്പന നടത്തിയതിന് മുൻപും ഇയാളുടെ പേരിൽ വെള്ളയിൽ പോലീസ് സ്റ്റേഷനിലും കാക്കൂർ പോലീസ് സ്റ്റേഷനിലും കേസുകൾ ഉണ്ട്. പുകയില ഉത്പനങ്ങൾ വിറ്റ് കിട്ടുന്ന പണം ആഢഭര ജീവിതമാണ് ഇയാൾ നയിച്ചത് ഇയാൾ ഇപ്പോൾ തടമ്പാട്ടു താഴത്തെ ഫ്ലാറ്റിലാണ് താമസം .

 പിടികൂടിയ നിരോധിത പുകയില ഉൽപനത്തിന് വിപണിയിൽ നാല് ലക്ഷത്തോളം രൂപ വില വരുമെന്നും ഇത് എവിടെ നിന്ന് എത്തിച്ചു എന്നും ആർക്കെല്ലാം ആണ് വിൽപ്പന നടത്തുന്നത് എന്നും വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് കുന്നമംഗലം ഇൻസ്പെക്ട്ടർ കിരൺ എസ് പറഞ്ഞു.കുന്നമംഗലം സ്റ്റേഷനിലെ എസ് ഐ ജിബിഷ കെപി ,സിപിഒ പ്രണവ് കെ ,ക്രൈം സ്കോഡ് അംഗങ്ങളായ എസ് സി പി ഒ സുജിത്ത് കെ, ഷാലു കെ എം ,ജിനേഷ് ചൂലൂർ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Recent News

തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ   48.47 ഉം ഉള്ളിയേരിയിൽ  47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്ത
തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ 48.47 ഉം ഉള്ളിയേരിയിൽ 47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്തി (സമയം : 12.50 pm ) ജില്ലയിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. നിലവിലെ പോളിംഗ് - 50.23% സമയം 1.08 pm 01- അഴിയൂര്‍ - 49.01 02- എടച്ചേരി- 52.39 03- നാദാപുരം- 46.08 04- കായക്കൊടി- 43.03 05- മൊകേരി- 44.4 06- പേരാമ്പ്ര- 46.08 07- മേപ്പയ്യൂര്‍- 48.88 08- ഉള്ള്യേരി- 47.64 09- പനങ്ങാട്-45.82 10- പുതുപ്പാടി- 44.54 11- താമരശ്ശേരി- 48.16 12- കോടഞ്ചേരി- 42.62 13- കാരശ്ശേരി- 46.33 14- ഓമശ്ശേരി- 48.82 15- ചാത്തമംഗലം- 47.57 16- പന്തീരങ്കാവ്- 47.68 17- കടലുണ്ടി- 45.88 18- കുന്ദമംഗലം- 45.62 19- കക്കോടി- 52.47 20- ചേളന്നൂര്‍- 51.28 21- നരിക്കുനി- 47.4 22- ബാലുശ്ശേരി- 48.23 23- കാക്കൂര്‍- 48.1 24- അത്തോളി- 48.47 25- അരിക്കുളം- 45.85 26- പയ്യോളി അങ്ങാടി-47.87 27- മണിയൂര്‍- 50.67 28- ചോറോട്- 51.07
Atholi News11 Dec