അനധികൃത മദ്യം വിൽപ്പന :  റിട്ട. സർക്കാർ ഉദ്യോഗസ്ഥൻ റിമാന്റിൽ
അനധികൃത മദ്യം വിൽപ്പന : റിട്ട. സർക്കാർ ഉദ്യോഗസ്ഥൻ റിമാന്റിൽ
Atholi News2 Oct5 min

അനധികൃത മദ്യം വിൽപ്പന :

റിട്ട. സർക്കാർ ഉദ്യോഗസ്ഥൻ റിമാന്റിൽ


അത്തോളി :വീടിന് സമീപം അനധികൃതമായി 

മദ്യം വിൽപ്പന നടത്തിയ കൊങ്ങന്നൂർ ശിവഗംഗ വീട്ടിൽ വി വി ശിവദാസനെ അത്തോളി പോലീസ് പിടികൂടി.

പ്രതി സാമൂഹ്യ ക്ഷേമ വകുപ്പിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥനാണ്.


ഗ്രാമ പഞ്ചായത്ത് കേന്ദ്രീകരിച്ച് ഞായറാഴ്ച നടത്തിയ സ്പെഷ്യൽ റെയിഡിൽ വൈകിട്ടാണ് കൊങ്ങന്നൂർ എ എൽ പി സ്കൂളിന് സമീപം താമസിക്കുന്ന ശിവദാസനെ വീടിന് സമീപത്ത് നിന്നും പോലീസ് സംഘം തൊണ്ടി സഹിതം കസ്റ്റഡിയിലെടുത്തത്.


പോലീസ് ഇൻസ്പെക്ടർ ടി എസ് ശ്രീജിത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ് ഐ ആർ രാജീവ് , കെ പി ബിജു, സീനിയർ സിവിൽ പോലീസ് ഓഫീസർ ഒ അനൂപ് , സിവിൽ പോലീസ് ഓഫീസർ 

 കെ എം അജീഷ്,

കെ എച്ച് ജി രാമകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്.

അബ്കാരി ആക്ട് 55 ഐ -പ്രകാരമാണ് കേസ്.


വൈകുന്നേരം ബാലുശേരി താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനക്ക് വിധേയനാക്കി. രാത്രിയോടെ പേരാമ്പ്ര മജിസ്ട്രേറ്റിന് മുൻപിൽ ഹാജരാക്കി , തുടർന്ന് കൊയിലാണ്ടി സബ് ജയിലിൽ റിമാന്റ് ചെയ്തു.


പ്രതിയെക്കുറിച്ച് നേരത്തെയും പരാതി ഉണ്ടായിരുന്നതായി പോലീസ് ഇൻസ്പെക്ടർ ടി എസ് ശ്രീജിത്ത് പറഞ്ഞു.


വരും ദിവസങ്ങളിൽ സമാന രീതിയിൽ മിന്നൽ പരിശോധന ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു.

Tags:

Recent News