ബാലവേദി - വായന പക്ഷാചരണം "വർണ്ണ കൂടാരം" സമാപിച്ചു
അത്തോളി :കൊങ്ങന്നൂ ർ മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക വായനശാല ബാലവേദിയുടെ നേതൃത്വത്തിൽ
വായന പക്ഷാചരണം സമാപനത്തിൻ്റേയും ഐ വി ദാസ് അനുസ്മരണത്തിൻ്റെയും ഭാഗമായി വർണ കൂടാരം പരിപാടി സംഘടിപ്പിച്ചു .
കുട്ടികളുടെ കരവിരുത് പ്രദർശനവും കലാപരിപാടികളും അരങ്ങേറി .
ബാലവേദി മെന്റർ കെ.ടി ബാബു ഉദ്ഘാടനം ചെയ്തു.
ബാലവേദി പ്രസിഡണ്ട് അനുഗ്രഹ് അദ്ധ്യക്ഷത വഹിച്ചു.ബാലവേദി മെന്റർ പി കെ സാറ, വായനശാല പ്രസിഡണ്ട് കെ.അഷറഫ്, ലൈബ്രറിയൻമാരായ എൻ.രജിത, പി കെ സജിത എന്നിവർ സംസാരിച്ചു.
ബാലവേദി സെക്രട്ടറി ആയിഷ ലിയ സ്വാഗതവും
പി കെ ഹാദിയന ന്ദിയും പറഞ്ഞു.
ഫോട്ടോ :വർണ കൂടാരം ബാലവേദി സെക്രട്ടറി ആയിഷ ലിയ സംസാരിക്കുന്നു '