കേരള ഗ്രാമിൺ ബാങ്ക് അത്തോളി ബ്രാഞ്ച് പുതിയ കെട്ടിടത്തിൽ; ഗ്രാമീണ മേഖലയെ മെച്ചപ്പെടുത്താൻ ഗ്രാമിൺ ബാങ
കേരള ഗ്രാമിൺ ബാങ്ക് അത്തോളി ബ്രാഞ്ച് പുതിയ കെട്ടിടത്തിൽ; ഗ്രാമീണ മേഖലയെ മെച്ചപ്പെടുത്താൻ ഗ്രാമിൺ ബാങ്കിന് കഴിയട്ടെയെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്
Atholi News16 Dec5 min

കേരള ഗ്രാമിൺ ബാങ്ക് അത്തോളി ബ്രാഞ്ച് പുതിയ കെട്ടിടത്തിൽ; ഗ്രാമീണ മേഖലയെ മെച്ചപ്പെടുത്താൻ

ഗ്രാമിൺ ബാങ്കിന് കഴിയട്ടെയെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്



അത്തോളി : 48 വർഷമായി നാടിൻ്റെ വികസനത്തിനും പൊതു ജനങ്ങളുടെ ക്ഷേമത്തിന് വലിയ പങ്ക് വഹിക്കുന്ന കേരള ഗ്രാമിൺ ബാങ്ക് അത്തോളി ബ്രാഞ്ച് കൊടക്കല്ലിൽ പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ ഉദ്ഘാടനം ചെയ്തു.അനുദിനം വികസിക്കുന്ന അത്തോളി ഇപ്പോൾ വേളൂർ പഞ്ചായത്ത് ഓഫീസ് വരെ ടൗൺ മേഖലയായി മാറിയിരിക്കുന്നു. സമീപത്തായി വില്ലേജ് ഓഫീസും പണി പൂർത്തികരിക്കുകയാണ്. പൊതു ജനങ്ങൾക്ക് ഭൗതിക സാഹചര്യം മികച്ചതായി വരുന്നതിലും സന്തോഷമുണ്ട്.

48 വർഷമായി നല്ല രീതിയിലാണ് ഗ്രാമിൺ ബാങ്ക് പൊതു ജനങ്ങൾക്ക് സേവനം നൽകി വരുന്നത്. തുടർന്നും അങ്ങനെ തന്നെയാകട്ടെയെന്നും ഗ്രാമീണ മേഖലയെ മെച്ചപ്പെടുത്താൻ

ഗ്രാമീണ ബാങ്കിന് കഴിയട്ടെയെന്നും ബിന്ദു രാജൻ കൂട്ടിച്ചേർത്തു.

news image

ഗ്രാമിൺ ബാങ്ക് കോഴിക്കോട് റീജ്യൻ റീജണൽ മാനേജർ കെ രാഹുൽ കുമാർ അധ്യക്ഷത വഹിച്ചു.

സ്ഥിരം സമിതി അധ്യക്ഷ ഷീബ രാമചന്ദ്രൻ, 

വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് ഗോപാലൻ കൊല്ലോത്ത് , പന്തലായനി ബ്ലോക്ക് എഫ് എൽ സി-സി പി രാധ ,സി ഡി എസ് ചെയർ പേഴ്സൺ വിജില സന്തോഷ് എന്നിവർ പ്രസംഗിച്ചു.ബാങ്ക് മാനേജർ പി ജി നീതു സ്വാഗതവും ഇ പ്രഭിത നന്ദിയും പറഞ്ഞു.




കേരള ഗ്രാമിൺ ബാങ്ക് അത്തോളി ബ്രാഞ്ച് കൊടക്കല്ലിൽ പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓഫീസിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ നിർവ്വഹിക്കുന്നു.

Recent News