ഗിന്നസ്സ് ജേതാവ് എം.കെ ലത്തീഫിനെ
മേയർ ആദരിച്ചു
കോഴിക്കോട് :ഈസ്റ്റ് നടക്കാവ് റെഡിഡൻ്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ വാർഷികാഘോഷം നടത്തി.മേയർ ഡോ. ബീനാ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ നടക്കാവ് സ്വദേശി ഗിന്നസ്സ് ജേതാവ് എം.കെ ലത്തീഫിനെ മേയർ ബീന ഫിലിപ്പ് ആദരിച്ചു.
റസിഡൻസ് അസോസിയേഷനിലെ അംഗങ്ങളിൽ
SSLC,പ്ലസ് ടു എന്നിവയിൽ ഉന്നത വിജയം നേടിയവർ,
വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച മെറീന മൈക്കിൾ , ഡോ.എസ്സ് ദീപ, മാനസ.കെ , ശിഫാലി ആർ, എന്നിവരെയും ആദരിച്ചു. സെക്രട്ടറി നൗഷാദ് അധ്യക്ഷത വഹിച്ചു.
കൗൺസിലർമാരായ രേഖ, നവ്യഹരിദാസ്, അൽഫോൻസമാത്യു മുഖ്യതിഥികളായി.
അസോസിയേഷൻ പ്രസിഡന്റ് വിനയചന്ദ്രൻ, ഫൈസൽ കൂട്ടമരം, വ്യാപാരി വ്യവസായി നടക്കാവ് യൂനിറ്റ് ട്രഷറർ പി.യം പ്രേമരാജ്, കോഴിശ്ശേരി ഉസ്മാൻ, എൻ ഭാഗ്യനാഥ് എന്നിവർ സംസാരിച്ചു. കൗൺസിലർമാർക്കും മേയർക്കും അവരുടെ ജന്മദിനം സിരിയൽ നമ്പറായി വരുന്ന കറൻസി ഗിന്നസ്സ് ലത്തീഫ് സമ്മാനിച്ചു. മുഖ്യ രക്ഷാധികാരി പനയംപറമ്പിൽ ലോഹിതാക്ഷൻ സ്വാഗതവും ട്രഷറർ സത്യനാരായണൻ നന്ദിയും പറഞ്ഞു.