
ഒന്നര വയസ്സുള്ള കുഞ്ഞ് മുറിക്കകത്ത് കുടുങ്ങി; രക്ഷകരായി
ഫയർ ഫോഴ്സ്
കൊയിലാണ്ടി : കിടപ്പ് മുറിയിൽ വാതിൽ ലോക്കായതോടെ
ഒന്നര വയസ്സുള്ള കുഞ്ഞ് മുറിക്കകത്ത് കുടുങ്ങി.
നന്തി കടലൂരിലെ ഒരു വീട്ടിൽ ഒന്നരവയസ്സുപ്രായമുള്ള കുട്ടിക്കാണ് ഈ അവസ്ഥ ഉണ്ടായത്. കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എസ് എഫ് ആർ ഒ സജിൻ എസ് ന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തി വാതിലിന്റെ ലോക്ക് വരുന്നഭാഗം പി ആർ ടി ടൂൾ ഉപയോഗിച്ച് പൊളിച്ചു കുട്ടിയെ പുറത്തെത്തിച്ചു.