അത്തോളി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റിനെതിരെ  പോലീസ് നടപടി :ഉത്തരവാദിയായ ഉദ്യോഗസ്ഥരുടെ വീട്ട് പടിക്കലേക
അത്തോളി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റിനെതിരെ പോലീസ് നടപടി :ഉത്തരവാദിയായ ഉദ്യോഗസ്ഥരുടെ വീട്ട് പടിക്കലേക്ക് സമരം നടത്തും: ഡി സി സി പ്രസിഡന്റ്
Atholi News30 Jan5 min

അത്തോളി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റിനെതിരെ

പോലീസ് നടപടി :ഉത്തരവാദിയായ ഉദ്യോഗസ്ഥരുടെ വീട്ട് പടിക്കലേക്ക് സമരം നടത്തും: ഡി സി സി പ്രസിഡന്റ്


ഭരണത്തിൻ്റെ തണൽ എന്നും ഉണ്ടാകില്ലന്ന് 

എം കെ രാഘവൻ എം പി യുടെ മുന്നറിയിപ്പ് 




അത്തോളി : പോലീസ് സ്റ്റേഷൻ മാർച്ചിൻ്റെ പേരിൽ

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ ക്കെതിരെയുള്ള പോലീസ് നടപടിക്കെതിരെ ഉത്തരവാദിയായ ഉദ്യോഗസ്ഥരുടെ വീട്ട് പടിക്കലേക്ക് സമരം നടത്തുമെന്ന് ഡി സി സി പ്രസിഡന്റ് അഡ്വ. കെ പ്രവീൺ കുമാർ '


പോലീസ് രാജിനെതിരെ പ്രതിഷേധിച്ചവരെ ജയിലിലടച്ച പോലീസ് നടപടിക്കെതിരെ ഗ്രാമ പഞ്ചായത്ത് കോൺഗ്രസ് മെമ്പർമാരുടെ ഏക ദിന നിരാഹാര സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം '

കള്ളക്കേസിൽ കുടുക്കി ജയിലിലടച്ച സംഭവത്തിൽ

ഗുഡാലോചന നടത്തിയവർക്ക് ജനം മറുപടി നൽകുമെന്ന് പ്രവീൺ കുമാർ പറഞ്ഞു.

news image

എ ആർ ടാക്കീസ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ

കൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

മുൻ ഡി സി സി പ്രസിഡന്റ് കെ സി അബു, 

കെ പി സി സി ജനറൽ സെക്രട്ടറി 

 ,പി എം നിയാസ് ,

എസ് യു ഐ ദേശീയ ജന. സെക്രട്ടറി കെ എം അഭിജിത്ത് , കെ പി സി സി അംഗങ്ങളായ

 കെ രാമചന്ദ്രൻ മാസ്റ്റർ, കെ എം ഉമ്മർ, കാവിൽ പി മാധവൻ , ഡി കെ ടി എഫ് സംസ്ഥാന സെക്രട്ടറി കെ പി ഹരിദാസൻ ,രാജേഷ് കൂട്ടാക്കിൽ , മൂസ മേക്കുന്നത്ത് , സുനിൽ കുമാർ ഉണ്ണികുളം ,ചേളന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നൗഷീർ, ബ്ലോക്ക് സെക്രട്ടറി - സത്യൻ മാടഞ്ചേരി, ഗൗരി പുതിയേടത്ത്, യു വി ബാബുരാജ്,ജാനിബ് പൂക്കാട് , അർജുൻ പൂനത്ത് തുടങ്ങിയവർ സംസാരിച്ചു.അഷ്റഫ് അത്തോളി സ്വാഗതവും രമേഷ് വലിയാറമ്പത്ത് നന്ദിയും പറഞ്ഞു.

news image

വൈകീട്ട് 5 ന് സമാപന ചടങ്ങിൽ എം കെ രാഘവൻ എം പി സമരത്തിന് നേതൃത്വം നൽകിയ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി കെ റിജേഷിനു നാരങ്ങാനീര് നൽകി ,പഞ്ചായത്ത് അംഗങ്ങളുടെ നിരാഹാര സമരം അവസാനിപ്പിച്ചു. '

ഭരണത്തിൻ്റെ തണൽ എന്നും ഉണ്ടാകില്ലന്ന് 

എം കെ രാഘവൻ എം പി ഓർമ്മിപ്പിച്ചു.


ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബിന്ദു രാജൻ മാനന്തവാടി സബ് ജയിലിലും ബാലുശ്ശേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജൈസൽ അത്തോളി ,അത്തോളി മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് 

സുനിൽ കൊളക്കാട്, 

ഉള്ളിയേരി മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സുരേഷ് കെ കെ ഉൾപ്പെടെ 10 പേർ കൊയിലാണ്ടി സബ് ജയിലിലും കഴിഞ്ഞ 8 ദിവസമായി റിമാൻ്റിലാണ്. ഇവരുടെ ജാമ്യാപേക്ഷ ഇന്ന് ജില്ല കോടതി പരിഗണിക്കുമെന്ന് അത്തോളി മണ്ഡലം കോൺഗ്രസ്‌ വൈസ് പ്രസിഡന്റ് എ കൃഷ്ണൻ മാസ്റ്റർ അറിയിച്ചു.

Tags:

Recent News