ജില്ലയിലെ റേഷന്‍ കടകള്‍ ഞായര്‍ ( 31 -8 - 2025 ) പ്രവര്‍ത്തിക്കും; തിങ്കള്‍ അവധി
ജില്ലയിലെ റേഷന്‍ കടകള്‍ ഞായര്‍ ( 31 -8 - 2025 ) പ്രവര്‍ത്തിക്കും; തിങ്കള്‍ അവധി
Atholi NewsInvalid Date5 min

ജില്ലയിലെ റേഷന്‍ കടകള്‍ ഞായര്‍ ( 31 -8 - 2025 ) പ്രവര്‍ത്തിക്കും; തിങ്കള്‍ അവധി

കോഴിക്കോട് :ഓഗസ്റ്റ് മാസത്തെ റേഷന്‍ വിതരണം ഓഗസ്റ്റ് 31 അവസാനിക്കുന്നതിനാല്‍ ഞായറാഴ്ച കോഴിക്കോട് ജില്ലയിലെ എല്ലാ റേഷന്‍കടകളും തുറന്നു പ്രവര്‍ത്തിക്കും. സെപ്തംബര്‍ ഒന്നിന് റേഷന്‍ കടകള്‍ക്ക് അവധി ആയിരിക്കും. ഞായറാഴ്ച പ്രവൃത്തിദിവസം ആയതിനാല്‍ സെപ്റ്റംബര്‍ ആറിന് റേഷന്‍ കടകള്‍ക്ക് അവധി ആയിരിക്കും. സെപ്റ്റംബര്‍ മാസത്തെ റേഷന്‍ വിതരണം രണ്ടിന് ആരംഭിക്കും. എ.എ.വൈ കാര്‍ഡുടമകള്‍ക്കും വെല്‍ഫെയര്‍ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കുമുള്ള ഓണക്കിറ്റ് വിതരണം സെപ്തംബര്‍ മാസവും തുടരും. കിറ്റ് കൈപ്പറ്റാത്തവര്‍ക്ക് സെപ്തംബര്‍ മാസത്തില്‍ വാങ്ങാമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

Recent News