വില്ലേജ് ഓഫീസുകളിലെ സെർവർ ഹാങ് , അത്തോളിയിലും സമാന സ്ഥിതി ;
വിദ്യാർത്ഥികൾ ആശങ്കയിൽ
സ്വന്തം ലേഖകൻ
First in Atholi News
അത്തോളി : ജില്ലയുടെ വിവിധ വില്ലേജ് ഓഫീസുകളിൽ
ഇ ഡിസ്ട്രിക്റ്റ് സൈറ്റിന്റെ സെർവർ ഹാങ് പതിവാകുന്നു .
കഴിഞ്ഞ രണ്ടാഴ്ചയായി അത്തോളിയിലും സമാന സ്ഥിതി തുടരുന്നതായി വ്യാപക പരാതി.
ഇതോടെ ഉന്നത പഠനത്തിനായി അപേക്ഷ നൽകിയ വിദ്യാർത്ഥികൾ ആശങ്കയിലായി.
വരുമാനം, നോൺ ക്രിമിലിയർ , ജാതി തുടങ്ങിയവയുടെ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെ 24 ഓളം ഓൺ ലൈൻ സേവനങ്ങൾക്ക് അംഗീകാരം നൽകുന്ന സൈറ്റാണ് ഇ ഡിസ്ട്രിക്റ്റ് . അക്ഷയ വഴി അപേക്ഷ നൽകിയാലും അതത് വില്ലേജ് ഓഫീസറോ അതല്ലെങ്കിൽ തഹസിൽദാരോ അംഗീകാരം നൽകേണ്ടതുണ്ട്.
പ്ലസ് ടു , ഡിഗ്രി പഠനത്തിനായുള്ള അപേക്ഷയിൽ നോൺ ക്രിമിലിയറും വരുമാന സർട്ടിഫിക്കറ്റും ആവശ്യപെടുമ്പോൾ അവ കൃത്യ സമയത്ത് നൽകാൻ കഴിയാത്ത അവസ്ഥയാണുള്ളത്.
ദിവസത്തിൽ 100 കണക്കിന് അപേക്ഷകളാണ് വില്ലേജ് ഓഫീസിലും അക്ഷയ കേന്ദ്രങ്ങളിലും എത്തുന്നത്.
അപേക്ഷയുമായി എത്തുന്നവർക്ക് മുൻപിൽ വില്ലേജ് അധികൃതർ നിസ്സഹായാവസ്ഥയിലാണ്.
ജില്ല കലക്ടറേറ്റിലും ഐ ടി മിഷനിലും വിവരം നൽകിയിട്ടും പരിഹാരമായില്ലന്നാണ് വിവിധ വില്ലേജ് ഓഫീസുകളിൽ നിന്നും ലഭിച്ച മറുപടി. പ്രശ്ന പരിഹാരം ഉടൻ വേണമെന്ന് വിദ്യാർത്ഥികൾ സംസ്ഥാന സർക്കാറിനോട് അഭ്യർത്ഥിച്ചു.
ഫോട്ടോ : സൈറ്റ് തുറക്കുമ്പോൾ സെർവർ ഹാങ് ദൃശ്യം.