
അത്തോളിയിൽ തൊഴിൽമേള ആരംഭിച്ചു
അത്തോളി: അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടത്തിവരുന്ന വിജ്ഞാനകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി അത്തോളി പഞ്ചായത്തിൽ തൊഴിൽ ദാതാക്കളെയും തൊഴിലന്വേഷകരെയും വിവിധ ഏജൻസികളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള തൊഴിൽമേള'ജോബ്ഡ്രൈവ്' 2025 ആരംഭിച്ചു. പ്രത്യേക ജോബ് സ്റ്റേഷനും മറ്റ് സൗകര്യങ്ങളും ഇതിനായി ഒരുക്കിയിട്ടുണ്ട്.പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ റിജേഷ് ഉദ്ഘാടനം ചെയ്തു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ എ.എം സരിത അധ്യക്ഷയായി. ബ്ലോക്ക് കോർഡിനേറ്റർ ജിസ്ന പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് അംഗം പി.എം രമ, കമ്മ്യൂണിറ്റി അംബാസിഡർ ഇ.പി രഞ്ജിനി സംസാരിച്ചു.പഞ്ചായത്ത് സെക്രട്ടറി ടി.അനിൽ കുമാർ സ്വാഗതവും ടി.സി അബ്ദുൽ കരീം നന്ദിയും പറഞ്ഞു.
ചിത്രം: അത്തോളി പഞ്ചായത്ത് ജോബ് ഡ്രൈവ് വൈസ് പ്രസിഡന്റ് കെ റിജേഷ് ഉദ്ഘാടനം ചെയ്യുന്നു