സി ഇ ചാക്കുണ്ണിയുടെ ആത്മകഥ 'തോൽക്കാൻ മനസ്സില്ലാതെ' ഗവര്‍ണ്ണര്‍ പ്രകാശനം ചെയ്തു.
സി ഇ ചാക്കുണ്ണിയുടെ ആത്മകഥ 'തോൽക്കാൻ മനസ്സില്ലാതെ' ഗവര്‍ണ്ണര്‍ പ്രകാശനം ചെയ്തു.
Atholi News10 Jul5 min

സി ഇ ചാക്കുണ്ണിയുടെ ആത്മകഥ 'തോൽക്കാൻ മനസ്സില്ലാതെ' ഗവര്‍ണ്ണര്‍ പ്രകാശനം ചെയ്തു.



കോഴിക്കോട് :വ്യവസായത്തിന്റെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തി വിജയിച്ച സംരംഭകനാണ് ഷെവലിയാർ സി.ഇ. ചാക്കുണ്ണിയെന്ന് കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രവർത്തിച്ച മേഖലകളിലത്രയും നന്മകള്‍ കാണാനും അവ പിൻപറ്റി മുന്നേറാനുമുള്ള നിശ്ചയദാർഢ്യമാണ് ചാക്കുണ്ണിയെ വ്യത്യസ്തനാക്കുന്നത്. അത്തരമൊരു മനസ്സിനുടമയാണ് ചാക്കുണ്ണിയെന്ന് താൻ ചുമതലയേറ്റ് നാലുവർഷത്തിനുള്ളിൽ നടന്ന പരിചയത്തിലൂടെ അറിവുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.


സി ഇ ചാക്കുണ്ണിയുടെ ആത്മകഥ 'തോല്ക്കാന്‍ മനസ്സില്ലാതെ ' എന്ന പുസ്തകം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രകാശനം ചെയ്ത് സംസാരിക്കുകയിരുന്നു ഗവർണർ.


മന്ത്രി വി.അബ്ദുറഹിമാന്‍ അദ്ധ്യക്ഷത വഹിച്ചു. മലബാറിന്റെ വികസനത്തിൽ പ്രത്യേകിച്ച് കോഴിക്കോട് എയർപോർട്ടിന് ഭൂമിയും മണ്ണും ലഭിക്കുന്നതിന് ചാക്കുണ്ണിയുടെ നിരന്തരമായ പരിശ്രമം , മാതൃകാപരമാണ്. ഇക്കാര്യത്തിൽ സർക്കാറിനെ ഏറെ സഹായകരമാകുന്ന നിലപാടാണ് ചാക്കുണ്ണിയുടേതെന്നും മന്ത്രി പറഞ്ഞു. തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ. പുസ്തകം ഏറ്റുവാങ്ങി. നാടിൻ്റെ വികസന കുതിപ്പിനായി ചാക്കുണ്ണി വഹിക്കുന്ന പങ്ക് നേരിട്ട് ബോധ്യമുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. മാതൃഭൂമി ചെയര്‍മാനും മാനേജിംഗ് എഡിറ്ററുമായ പി.വി.ചന്ദ്രന്‍ ഗവര്‍ണ്ണര്‍ക്ക് ഉപഹാരം സമര്‍പ്പിച്ചു. എഴുത്തുകാരന്‍ പി.ആര്‍.നാഥന്‍ പുസ്തകപരിചയം നടത്തി. കാലിക്കറ്റ് സിറ്റി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് വൈസ് ചെയർമാൻ കെ. ശ്രീനിവാസൻ ഗവർണറെ പൊന്നാട അണിയിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എം ഐ അഷറഫ് ഷെവ. സി. ഇ ചാക്കുണ്ണിക്ക് ഉപഹാരം നൽകി. മന്ത്രി വി. അബ്ദുറഹിമാൻ, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ. എന്നിവർക്ക് കാലിക്കറ്റ് സിറ്റി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ചെയർപേഴ്സൺ പ്രീമ മനോജും, പി.ആർ. നാഥൻ, കെ ശ്രീനിവാസൻ എന്നിവർക്ക് ചാക്കുണ്ണിയുടെ കുടുംബാംഗമായ മഞ്ജു സാമും മെമെന്റോ നൽകി.

വ്യവസായ - സാമൂഹ്യ സേവന മേഖലയിൽ നേട്ടങ്ങൾ കാഴ്ചവയ്ക്കാൻ സാധിച്ചത്, വിവിധ മേഖലകളിൽ നിന്ന് ലഭിച്ച കലവറയില്ലാത്ത പിന്തുണ മൂലമാണെന്ന് ചാക്കുണ്ണി മറുപടി പ്രസംഗത്തിൽ പറഞ്ഞു. ഇക്കാര്യത്തിലുള്ള കടപ്പാടും അദ്ദേഹം പങ്കുവെച്ചു.

പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ സാം കുരുവിള സ്വാഗതം പറഞ്ഞു.



ഫോട്ടോ:-

കോഴിക്കോട് എസ് കെ പൊറ്റക്കാട് സാംസ്കാരിക കേന്ദ്രത്തിൽ നടന്ന ഷെവ. സി.ഇ. ചാക്കുണ്ണിയുടെ ആത്മകഥ 'തോൽക്കാൻ മനസ്സില്ലാതെ' കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ ക്ക് നൽകി പ്രകാശനം ചെയ്യുന്നു. കായിക മന്ത്രി വി. അബ്ദുറഹ്മാൻ, കെ ശ്രീനിവാസൻ, പി.ആർ. നാഥൻ , ഷെവ. സി.ഇ. ചാക്കുണ്ണി, പി.വി. ചന്ദ്രൻ, സാം കുരുവിള എന്നിവർ സമീപം.

Tags:

Recent News