സൈനികന് നാടിന്റെ
കണ്ണീരിൽ കുതിർന്ന യാത്രാമൊഴി
സ്വന്തം ലേഖകൻ
നന്മണ്ട :ഡൽഹിയിൽ മിലിറ്ററി ക്വാർട്ടേഴ്സ് കെട്ടിടത്തിന് മുകളിൽ നിന്നും താഴെ വീണ് പരിക്കേറ്റ് ചികിത്സയിരിക്കെ മരിച്ച
സൈനികൻ സജിത്തിന്
നാടിന്റെ കണ്ണീരിൽ കുതിർന്ന
യാത്രാമൊഴി.
ഇന്ന് രാവിലെ 8.30 ഓടെ കൊയിലാണ്ടി കൊല്ലത്തെ വീട്ടിൽ നിന്നും നന്മണ്ടയിൽ എത്തിച്ചു.
ഒരു മണിക്കൂർ പൊതുദർശനം, അതിന് ശേഷം
ഗാസിയബാദ്
ഹിന്റോൻ എയർഫോഴ്‌സ് സ്റ്റേഷൻ ഓഫിസർ ഡി അറുമുഖൻ,റിഥുദേവിന് പതാക കൈമാറി.
മൃതദേഹം പൂർണ സൈനിക ബഹുമതികളോടെ കണ്ണൂർ ഡി എസ് സി സേന അംഗങ്ങളുടെ മേൽ നോട്ടത്തിൽ
കൈപ്പേൻ തടത്തിൽ വീട്ട് വളപ്പിൽ സംസ്ക്കരിച്ചു.
മകൻ റിഥുദേവ് ചിതയ്ക്ക് തീ കൊളുത്തി.
ഉത്തർ പ്രദേശ് ഗാസിയാബാദ് ഡി എസ് സി ഹിന്റോൺ എയർഫോഴ്‌സ് ഉദ്യോഗസ്ഥനും (1021 ഡി എസ് സി പ്ലാറ്റൂൺ) സജിത്ത് ചികിത്സയിരിക്കെയാണ് മരിച്ചത്.
കാനത്തിൽ ജമീല എം എൽ എ, പഞ്ചായത്ത് പ്രസിഡണ്ട് കൃഷ്ണ വേണി മാണിക്കോത്ത്,
വാർഡ് മെമ്പർ ഇ കെ ബിനീഷ്,ബി ജെ പി സംസ്ഥാന സമിതി അംഗം നാരായൺ മാസ്റ്റർ, ഭരതീയ വിദ്യാനികേതൻ സംസ്ഥാന അധ്യക്ഷൻ ഗോപാലൻ കുട്ടി മാസ്റ്റർ ഉൾപ്പെടെ നൂറു കണക്കിന് ജനങ്ങൾ അന്തിമോപചാര ചടങ്ങിൽ പങ്കെടുക്കാൻ എത്തി .