കൊങ്ങന്നൂർ - കുനിയിൽക്കടവ് റോഡിൽ  ഗർത്തങ്ങൾ; വാഹന യാത്ര ദുർഘടം.  പരിഹരിച്ച് മാതൃകയായി സൗഹൃദ സന്നദ്ധ
കൊങ്ങന്നൂർ - കുനിയിൽക്കടവ് റോഡിൽ ഗർത്തങ്ങൾ; വാഹന യാത്ര ദുർഘടം. പരിഹരിച്ച് മാതൃകയായി സൗഹൃദ സന്നദ്ധ സംഘടന.
Atholi News26 Mar5 min

കൊങ്ങന്നൂർ - കുനിയിൽക്കടവ് റോഡിൽ

ഗർത്തങ്ങൾ; വാഹന യാത്ര ദുർഘടം.

പരിഹരിച്ച് മാതൃകയായി സൗഹൃദ സന്നദ്ധ സംഘടന




അത്തോളി: വാഹന യാത്രയ്ക്ക് റോഡ് വഴിയിലെ ഗർത്തം തടസ്സമായപ്പോൾ അതിന് പരിഹാരവുമായി സന്നദ്ധ പ്രവർത്തകരുടെ കരുതൽ മാതൃകയായി .


 കൊങ്ങന്നൂർ വായനശാല- കുനിയിൽ കടവ് റോഡാണ് വാഹനം കടന്ന് പോകാൻ പ്രയാസം നേരിട്ടത്. ചെങ്കുത്തായ വളവിൽ കൈത്താരി താഴെ ഭാഗത്താണ് ആഴ്ചകളായി 3 ഗർത്തങ്ങൾ യാത്രക്കാർക്ക് വലിയ ഭീഷണിയായത് .news image

 അപകടം പതിയിരുന്ന ഈ മൂന്ന് ഗർത്തങ്ങൾ കൊങ്ങന്നൂർ സൗഹാർദ്ദ സമിതി പ്രവർത്തകർ ചേർന്ന് കോൺക്രീറ്റ് ചെയ്ത് നികത്തി. ഗർത്തങ്ങളിൽപ്പെട്ട് ഇരുചക്ര വാഹന യാത്രക്കാർ കഷ്ടിച്ചാണ് രക്ഷപ്പെട്ടിരുന്നത്. കോൺക്രീറ്റ് ചെയ്ത് സംരക്ഷിച്ചത് വലിയ ആശ്വാസത്തിലാണ് നാട്ടുകാർ.


സൗഹാർദ്ദ പ്രവർത്തകരായ

ഇ.അനിൽകുമാർ, 

കെ. ശശികുമാർ, പി.മൈത്രയൻ ,

 വി. ഷിനോജ്, 

പി. ഇല്യാസ് ,

 വി. പ്രശാന്ത് കുമാർ, കെ.വി രവീന്ദ്രനാഥ് എന്നിവർ നേതൃത്വം നൽകി.

Recent News