ഹരമായി 'ആരോഹ':അത്തോളി എം ഇ എസ് സ്കൂൾ വാർഷികാഘോഷം
അത്തോളി: അത്തോളി എം. ഇ.എസ് എ.എ റഹീം മെമ്മോറിയൽ സെൻട്രൽ സ്കൂൾ വാർഷികാഘോഷം 'അറോഹ' 2025 എം.ഇ എസ് മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.ഹമീദ് ഫസൽ ഉദ്ഘാടനം ചെയ്തു.സംസ്ഥാന, ജില്ലാതല മത്സര വിജയികൾക്കുള്ള പുരസ്കാരങ്ങളും വിദ്യാർത്ഥികൾക്കുള്ള ക്ലാസ് തല പ്രൊഫിഷ്യൻസി സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. വാർഷികാഘോഷത്തിന് പേര് നിർദ്ദേശിച്ച രക്ഷിതാവ് ഫാത്തിമ അസ് ലക്ക് സമ്മാനം നൽകി.
നടൻ നിർമൽ പാലാഴി മുഖ്യാതിഥിയായി.വാർഡ് മെമ്പർ ശാന്തി മാവീട്ടിൽ, സ്കൂൾ സെക്രട്ടറി അബൂബക്കർ മാസ്റ്റർ,എം.ഇ.എസ് രാജാ സ്കൂൾ എച്ച്.എം കേശവൻ നമ്പൂതിരി, എം.ഇ.എസ് അത്തോളി വൈസ് പ്രിൻസിപ്പൽ ജെ.അഖില, എം.ഇ.എസ് ജില്ലാ സെക്രട്ടറി എ.ടി.എം അഷ്റഫ്, പി.ടി. എ പ്രസിഡൻ്റ് ഹസ്സൻ മാസ്റ്റർ, സജീവൻ, മനീഷ് നായർ, സംസാരിച്ചു. സ്കൂൾ ട്രഷറർ ഹസ്സൻ തിക്കോടി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എൻ.കെ റുക്സീന നന്ദിയും പറഞ്ഞു.വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും വിവിധ കലാപരിപാടികളും അരങ്ങേറി.
ഫോട്ടോ.അത്തോളി എം.ഇ.എസ് എ.എ റഹീം മെമ്മോറിയൽ സെട്രൽ സ്കൂൾ വാർഷികാഘോഷം ഡോ.ഹമീദ് ഫസൽ ഉദ്ഘാടനം ചെയ്യുന്നു