അത്തോളി കൂടക്കല്ലിൽ വീടിന് മുകളിലേക്ക് തെങ്ങ് കടപുഴകി ; മേൽക്കൂര നിലം പൊത്തി ', വൻ അപകടം ഒഴിവായി
അത്തോളി :കനത്ത മഴയെ തുടർന്ന് കൂടക്കല്ലിൽ വീടിന് മുകളിലേക്ക് തെങ്ങ് കടപുഴകി മേൽക്കൂര നിലം പൊത്തി. ആറാം വാർഡിൽ ഉൾപ്പെട്ട അരിയിൽ പറമ്പ് വീട്ടിൽ റെജുല അസ്ക്കറിൻ്റെ വീടാണ് അപകടത്തിൽപ്പെട്ടത്.ഇന്നലെ ആയിരുന്നു സംഭവം.രണ്ട് പേരും വീട്ടിൽ ഉണ്ടായിരുന്നില്ല .വിവരം ലഭിച്ച ഉടനെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജനും വൈസ് പ്രസിഡന്റ് സി കെ റിജേഷും സ്ഥലത്ത് എത്തിയിരുന്നു.
വീടിനകത്ത് ആളുണ്ടായിരുന്നെങ്കിൽ വലിയ അപകടം ക്ഷണിച്ചു വരുത്തുമായിരുന്നു.