ഓർമ്മ ഓണം ഫെസ്റ്റ് -ആനപ്പാറ ജലോത്സവം:  സമ്മാന കൂപ്പൺ വിതരണം തുടങ്ങി.
ഓർമ്മ ഓണം ഫെസ്റ്റ് -ആനപ്പാറ ജലോത്സവം: സമ്മാന കൂപ്പൺ വിതരണം തുടങ്ങി.
Atholi News8 Jul5 min

ഓർമ്മ ഓണം ഫെസ്റ്റ് -ആനപ്പാറ ജലോത്സവം:

സമ്മാന കൂപ്പൺ വിതരണം തുടങ്ങി




അത്തോളി : , ഓർമ്മ ഓണം ഫെസ്റ്റ്- ആനപ്പാറ ജലോത്സവത്തിൻ്റെ ധനസമാഹരണത്തിനായുള്ള സമ്മാന കൂപ്പൺ വിതരണോദ്ഘാടനം ആനപ്പാറ പുഴയോരത്ത് നടന്നു. ആദ്യ കൂപ്പൺ ഫിനാൻസ് കമ്മിറ്റി ചെയർമാൻ പി.കെ. ശശിയിൽ നിന്ന് സ്വീകരിച്ചു കൊണ്ട് സ്വാഗത സംഘം രക്ഷാധികാരി ടി.പി. അശോകൻ ഉദ്ഘാടനം നിർവഹിച്ചു. സ്വാഗത സംഘം ചെയർമാൻ കെ.ടി.ശേഖർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ കെ.പി. ഹരിദാസൻ, ഓർമ്മ മത്സ്യത്തൊഴിലാളി സ്വയം സഹായ സംഘം പ്രസിഡണ്ട് കെ.പി. ആനന്ദൻ, ഒ.ടി. സന്ദീപ് എന്നിവർ സംസാരിച്ചു. 

നൂറ് രൂപ വിലയുള്ളതാണ് സമ്മാന കൂപ്പൺ. നറുക്കെടുപ്പ് വിജയികൾക്ക് ടി വി, വാഷിംഗ് മെഷീൻ, മിക്സി എന്നിവ ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ ലഭിക്കും. 15 പേർക്ക് കേരള സാരി, 10 പേർക്ക് ഡബിൾ മുണ്ട് എന്നിവയാണ് മറ്റ് സമ്മാനങ്ങൾ. 

സെപ്തംബർ 16 ന് മൂന്നാം ഓണ നാളിലാണ് ഓർമ്മ ഓണം ഫെസ്റ്റ് - ആനപ്പാറ ജലോത്സവം നടക്കുക. അഞ്ച്, രണ്ട് പേർ പങ്കെടുക്കുന്ന തോണി തുഴയൽ, സ്ത്രീകളുടെയും പുരുഷൻമാരുടേയും കമ്പവലി, ദീർഘ ദൂര ഓട്ടം, ഗൃഹാങ്കണ പൂക്കളം ,സാക്ക് റേസ് , മ്യൂസിക്കൽ ചെയർ, മ്യൂസിക്കൻ ഹാറ്റ് , ലെമൺ ആൻ്റ് സ്പൂൺ റേസ് , ബോട്ടംസ് അപ്, ഓലമെടയൽ, തേങ്ങ പൊതിക്കൽ തുടങ്ങിയ മത്സരങ്ങൾ നടക്കും.




ഫോട്ടോ :

ഓർമ്മ ഓണം ഫെസ്റ്റ്- ആനപ്പാറ ജലോത്സവത്തിൻ്റെ ധനസമാഹരണത്തിനായുള്ള സമ്മാന കൂപ്പൺ വിതരണോദ്ഘാടനം ആനപ്പാറ പുഴയോരത്ത് നടന്ന ചടങ്ങിൽ ആദ്യ കൂപ്പൺ ഫിനാൻസ് കമ്മിറ്റി ചെയർമാൻ പി.കെ. ശശിയിൽ നിന്ന് സ്വീകരിച്ചു കൊണ്ട് സ്വാഗത സംഘം രക്ഷാധികാരി ടി.പി. അശോകൻ നിർവഹിക്കുന്നു

Recent News