ആരാധികയുടെ ഓണ സമ്മാനം : ചിത്ര@ 60;   കെ എസ് ചിത്രയ്ക്ക് ഗാനോപാഹാരവുമായി അക്ഷര വിശ്വനാഥ്
ആരാധികയുടെ ഓണ സമ്മാനം : ചിത്ര@ 60; കെ എസ് ചിത്രയ്ക്ക് ഗാനോപാഹാരവുമായി അക്ഷര വിശ്വനാഥ്
Atholi News25 Aug5 min

ആരാധികയുടെ ഓണ സമ്മാനം : ചിത്ര@ 60;


കെ എസ് ചിത്രയ്ക്ക് ഗാനോപാഹാരവുമായി അക്ഷര വിശ്വനാഥ്




കോഴിക്കോട്: 60 തിന്റെ നിറവിൽ എത്തിയ പ്രസിദ്ധ ഗായിക ചിത്രയ്ക്ക് ഓണ സമ്മാനമായി ചിത്ര@ 60 

ഗാനോപാഹരവുമായി യുവ ഗായിക അക്ഷര വിശ്വാനാഥ് എത്തുന്നു.


ചിത്ര സോങ്ങ് ലൗവേഴ്സ് 

അസോസിയേഷന്റെയും ഇപ്രസ് മീഡിയയുടെയും സഹകരണത്തോടെ

ടൗൺ ഹാളിൽ ഓഗസ്റ്റ് 27 ന് വൈകീട്ട് 5 മുതൽ ഗാനോപാഹാര സമർപ്പണം നടക്കും.f

6.30 ന് ചിത്ര@ 60 തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്യും.

ഓൺലൈനിൽ ഗായിക ചിത്ര പങ്കെടുക്കും.

ഗായിക അക്ഷര വിശ്വാ നാഥ് ,ജീവകാരുണ്യ പ്രവർത്തകൻ സുലൈമാൻ കാരാടൻ , ചിത്രകാരൻ ദേവസ്യ ദേവഗിരി, നോവലിസ്റ്റ് ബേപ്പൂർ ടി കെ മുരളീധര പണിക്കർ എന്നിവരെ ആദരിക്കും.


അക്ഷര വിശ്വനാഥ്,

ഒന്നര വയസിൽ കൈതപ്രം ദാമോദരൻ നമ്പൂതിരിപ്പാട് ഹരിശ്രീ കുറിച്ചു. നാല് വയസ് മുതൽ ഉദയഭാനുവിൽ നിന്ന് സംഗീതവും താമരക്കാട് കൃഷ്ണൻ നമ്പൂതിരിയിൽ നിന്ന്  ശാസ്ത്രീയ സംഗീതം അഭ്യസിച്ചു.തിരുവണ്ണൂര് സ്വാതി കലാക്ഷേത്രത്തിൽ നിന്നും ശാസ്ത്രീയ സംഗീതം പഠിച്ചു. ലളിത സംഗീതം ചെങ്ങന്നൂർ ശ്രീകുമാറിൽ നിന്നും അഭ്യസിച്ചു.

നോബി ബെൻ ഡിക്റ്റിൽ നിന്നും ഗസൽ പഠിച്ചു. പ്രസന്റേഷൻ സ്കൂളിൽ നിന്നും ഒന്ന് മുതൽ 10 വരെയുള്ള പഠനത്തിനിടയിൽ ലീന പപ്പന്റെ ശിക്ഷണത്തിൽ സംഗീത ഇനങ്ങളിൽ പങ്കെടുത്തു. മീഡിയ വൺ ചാനൽ പതിനാലാം രാവ് -ൽ സെമി ക്വർട്ടർ ഫൈനലിൽ എത്തി. 2021 ൽ സ്വന്തം 

യൂടുബ് ചാനലിലൂടെ 58 പാട്ടുകൾ കോർത്തിണക്കി ഗാനോപഹാരവുമായി പിറന്നാൾ സമ്മാനമായി നൽകി .വിവരം അറിഞ്ഞ് ചിത്ര ഫോണിൽ അഭിനന്ദിച്ചു. 

അന്ന് മുതൽ ചിത്ര ചേച്ചിയുമായുള്ള കൂടുതൽ അടുപ്പമാണ് ചിത്ര@ 60 പരിപാടിയിൽ എത്തിച്ചത് ചിത്ര സോങ്ങ് ലൗവേഴ്സ് കൂട്ടായ്മയുടെ സഹകരണവും ഒത്തു വന്നു. ചിത്ര ചേച്ചിയേ പോലെ സിനിമയിൽ പിന്നണി ഗായികയാകണം , അമ്മ ഷൈനിജയെ പോലെ നല്ല അധ്യാപികയാകണം - അക്ഷര വിശ്വനാഥ് പറഞ്ഞു .


ബി എഡ് - ഇംഗ്ലീഷ് പൂർത്തിയാക്കിയ അക്ഷര വിശ്വനാഥ് കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ പി ജി ജേർണലിസം ആന്റ് കമ്മ്യൂണിക്കേഷൻ കോഴ്സ് പഠിക്കുന്നു. ഇതോടൊപ്പം സംഗീത പഠനവും തുടരുന്നു.

അച്ഛൻ ജി പി വിശ്വനാഥ്(പ്രവാസി )

ആഴ്ചവട്ടം ഗവ. സ്കൂളിൽ അധ്യാപികയാണ് അമ്മ ഷൈനിജ. സഹോദരൻ ജി പി മിഥുൻ (എൻ ഐ ടി ). ഗോവിന്ദപുരം സുകൃതത്തിൽ താമസം


 പത്ര സമ്മേളനത്തിൽ ഗായിക അക്ഷര വിശ്വനാഥ്, ചിത്ര സോങ്ങ് ലൗവേഴ്സ് അസോസിയേഷൻ പ്രസിഡന്റ് പി എ അബ്ദുൽ കലാം ആസാദ് ,പ്രോഗ്രാം കൺവീനർ എ വി ഫർദിസ് എന്നിവർ പങ്കെടുത്തു.

Tags:

Recent News

തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ   48.47 ഉം ഉള്ളിയേരിയിൽ  47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്ത
തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ 48.47 ഉം ഉള്ളിയേരിയിൽ 47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്തി (സമയം : 12.50 pm ) ജില്ലയിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. നിലവിലെ പോളിംഗ് - 50.23% സമയം 1.08 pm 01- അഴിയൂര്‍ - 49.01 02- എടച്ചേരി- 52.39 03- നാദാപുരം- 46.08 04- കായക്കൊടി- 43.03 05- മൊകേരി- 44.4 06- പേരാമ്പ്ര- 46.08 07- മേപ്പയ്യൂര്‍- 48.88 08- ഉള്ള്യേരി- 47.64 09- പനങ്ങാട്-45.82 10- പുതുപ്പാടി- 44.54 11- താമരശ്ശേരി- 48.16 12- കോടഞ്ചേരി- 42.62 13- കാരശ്ശേരി- 46.33 14- ഓമശ്ശേരി- 48.82 15- ചാത്തമംഗലം- 47.57 16- പന്തീരങ്കാവ്- 47.68 17- കടലുണ്ടി- 45.88 18- കുന്ദമംഗലം- 45.62 19- കക്കോടി- 52.47 20- ചേളന്നൂര്‍- 51.28 21- നരിക്കുനി- 47.4 22- ബാലുശ്ശേരി- 48.23 23- കാക്കൂര്‍- 48.1 24- അത്തോളി- 48.47 25- അരിക്കുളം- 45.85 26- പയ്യോളി അങ്ങാടി-47.87 27- മണിയൂര്‍- 50.67 28- ചോറോട്- 51.07
Atholi News11 Dec