മുഖ്യമന്ത്രിക്ക് അത്തോളി റസിഡൻസ് അസോസിയേഷനുകളുടെ പ്രതിനിധിയുടെ നിവേദനം : നടപടിയ്ക്കായി
തദ്ദേശ സ്വയം ഭരണ വകുപ്പിന് കൈമാറി
അത്തോളി: നവ കേരള യാത്രയുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ മുഖാമുഖം പരിപാടിയിൽ അത്തോളി റസിഡൻസ് അസോസിയേഷനുകളുടെ പ്രതിനിധിയായി
പങ്കെടുത്ത അഷറഫ് ചീടത്തിലിന് മറുപടി ലഭിച്ചു.
അത്തോളിയിൽ മിനി സിവിൽ സ്റ്റേഷൻ, ഐടി പാർക്ക്, റസിഡൻസ് അസോസിയേഷനുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്താൻ ഓരോ പഞ്ചായത്തിലും മോണിറ്ററിംഗ് കമ്മിറ്റി എന്നി ആവശ്യങ്ങളായിരുന്നു നിവേദനത്തിൽ ഉന്നയിച്ചത്.
ഈ കാര്യങ്ങൾ സർക്കാർ തലത്തിൽ നടപടിയെടുക്കേണ്ട വിഷയമായതിനാൽ തദ്ദേശ സ്വയംഭരണ വകുപ്പിന് കൈമാറിയതായി പ്രിൻസിപ്പൽ ഡയറക്ടർ അറിയിച്ചതായി അഷ്റഫ് ചീടത്തിൽ അറിയിച്ചു.