പേരാമ്പ്രയിൽ ബസ് തട്ടി ബൈക്ക് യാത്രക്കാരന്
ദാരുണ അന്ത്യം
പേരാമ്പ്ര : ബസ് തട്ടി ബൈക്ക് യാത്രക്കാരന്
ദാരുണ അന്ത്യം. മരുതോങ്കര മൊയിലോത്തറ താഴത്തു വളപ്പിൽ അബ്ദുൾ ജലീലിൻ്റെ മകൻ അബ്ദുൾ ജബാദ് (19) ആണ് സംഭവ സ്ഥലത്ത് മരിച്ചത്.
പേരാമ്പ്ര ഭാഗത്തേക്ക് വരികയയായി ഒമേഗ ബസ് ജബാദ് ഓടിച്ച സ്കൂട്ടിയുടെ പുറക് വശം തട്ടിയ ശേഷം
തലടയറിനടിയിൽപ്പെടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.കക്കാട് ബസ് സ്റ്റോപ്പിന് മുൻവശം ഇന്ന് 3.45 ഓടെയായിരുന്നു അപകടം .
മൃതദേഹം പേരാമ്പ്ര സഹകരണ ആശുപത്രിയിൽ നിന്നും പ്രാഥമിക പോലീസ് പരിശോധനക്ക് ശേഷം കോഴിക്കോട് ഗവ മെഡിക്കൽ കോളേജിലെ മോർച്ചറിയിലെത്തിച്ചു. ബസിൻ്റെ അമിത വേഗതയും മത്സര ഓട്ടവുമാണ് കോഴിക്കോട് - കുറ്റ്യാടി റോഡിൽ ജീവൻ പൊലിയുന്ന അവസ്ഥ തുടരുന്നതെന്ന് ബസ് യാത്രക്കാർ പറഞ്ഞു. മത്സര ഓട്ടത്തിൽ യാത്രക്കാർ പ്രതിഷേധ
പ്രകടനം നടത്തി.