തെരുവ് വിളക്ക് തെളിഞ്ഞില്ല :വാർഡ് മെമ്പറുടെ പ്രതിഷേധം ; കെ എസ് ഇ ബി യുടെ  'കണ്ണ് തുറപ്പിച്ചു'
തെരുവ് വിളക്ക് തെളിഞ്ഞില്ല :വാർഡ് മെമ്പറുടെ പ്രതിഷേധം ; കെ എസ് ഇ ബി യുടെ 'കണ്ണ് തുറപ്പിച്ചു'
Atholi News23 Oct5 min

തെരുവ് വിളക്ക് തെളിഞ്ഞില്ല :വാർഡ് മെമ്പറുടെ പ്രതിഷേധം ; കെ എസ് ഇ ബി യുടെ  'കണ്ണ് തുറപ്പിച്ചു'




ആവണി എ എസ്

Exclusive Report :




അത്തോളി :തെരുവ് വിളക്ക് കത്താത്തതിനെ തുടർന്ന് ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പറുടെ പ്രതിഷേധത്തെ തുടർന്ന് അത്തോളി കെ എസ് ഇ ബി യുടെ 

'കണ്ണ് തുറപ്പിച്ചു''. 


കൂമുള്ളി വായനശാല - പുത്തഞ്ചേരി റോഡ് തെരുവ് വിളക്ക് ഒരു മാസമായി കത്തുന്നില്ലന്ന് പരാതി ഉയർന്നിരുന്നു. 

വാർഡ് മെമ്പർ ബൈജു കുമുളളിയുടെ കുത്തിയിരിപ്പ് പ്രതിഷേധത്തെ തുടർന്ന് കെ എസ് ഇ ബി ജീവനക്കാരെത്തി

പരിഹരിച്ചു. 

തെരുവ് വിളക്ക് കത്തുന്നില്ലന്ന് നാട്ടുകാർ അറിയിച്ചതിനെ തുടർന്നാണ് എറണാകുളത്ത് ചികിത്സയിലായിരുന്ന വാർഡ് മെമ്പർ ബൈജു,

 കെ എസ് ഇ ബി അധികൃതരെ ഫോൺ വഴി ബന്ധപ്പെട്ടത്.എന്നാൽ രണ്ട് ദിവസം കാത്തിരിന്നിട്ടും 

പരിഹാരം ഉണ്ടായില്ല . തുടർന്നാണ് ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയ മെമ്പർ ബുധനാഴ്ച വൈകീട്ട് 6.20 ഓടെ വേളൂർ കെ എസ് ഇ ബി ഓഫീസിൽ എത്തി കുത്തിയിരിപ്പ് പ്രതിഷേധം നടത്തിയത്.news image

"നാട്ടുകാരുടെ പ്രതിഷേധം ശക്തമാകും എന്ന് മുൻ കൂട്ടി കണ്ടാണ് ചികിത്സക്കിടയിലും വിഷയത്തിലും ഇഷ്ടപ്പെട്ടത്, ആശുപത്രിയിൽ നിന്നാണ് വിളിക്കുന്നത് എന്ന് പറഞ്ഞിട്ടും 

കെ എസ് ഇ ബി കാര്യമാക്കിയില്ല. ഈ സാഹചര്യത്തിലാണ് തെരുവ് വിളക്ക് കത്തും വരെ പ്രതിഷേധിച്ചത്"- ബൈജു കൂമുള്ളി അത്തോളി ന്യൂസിനോട് പറഞ്ഞു.

രാത്രി 7.30 ഓടെ കൂമുള്ളി വായനശാല പ്രദേശത്തെ തെരുവ് വിളക്കുകൾ തെളിഞ്ഞു.

Recent News

തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ   48.47 ഉം ഉള്ളിയേരിയിൽ  47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്ത
തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ 48.47 ഉം ഉള്ളിയേരിയിൽ 47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്തി (സമയം : 12.50 pm ) ജില്ലയിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. നിലവിലെ പോളിംഗ് - 50.23% സമയം 1.08 pm 01- അഴിയൂര്‍ - 49.01 02- എടച്ചേരി- 52.39 03- നാദാപുരം- 46.08 04- കായക്കൊടി- 43.03 05- മൊകേരി- 44.4 06- പേരാമ്പ്ര- 46.08 07- മേപ്പയ്യൂര്‍- 48.88 08- ഉള്ള്യേരി- 47.64 09- പനങ്ങാട്-45.82 10- പുതുപ്പാടി- 44.54 11- താമരശ്ശേരി- 48.16 12- കോടഞ്ചേരി- 42.62 13- കാരശ്ശേരി- 46.33 14- ഓമശ്ശേരി- 48.82 15- ചാത്തമംഗലം- 47.57 16- പന്തീരങ്കാവ്- 47.68 17- കടലുണ്ടി- 45.88 18- കുന്ദമംഗലം- 45.62 19- കക്കോടി- 52.47 20- ചേളന്നൂര്‍- 51.28 21- നരിക്കുനി- 47.4 22- ബാലുശ്ശേരി- 48.23 23- കാക്കൂര്‍- 48.1 24- അത്തോളി- 48.47 25- അരിക്കുളം- 45.85 26- പയ്യോളി അങ്ങാടി-47.87 27- മണിയൂര്‍- 50.67 28- ചോറോട്- 51.07
Atholi News11 Dec