ഉള്ളിയേരിയിൽ മുൻ യൂത്ത് കോൺഗ്രസ് നേതാവ് ഷമീർ നളന്ദയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതിൽ പ്രതിഷേധം ;
കോൺഗ്രസ് യോഗത്തിൽ വാക്കേറ്റം
ഉള്ളിയേരി :മണ്ഡലം കോൺഗ്രസ് കമ്മിറ്റിയോഗത്തിൽ വാക്കേറ്റം.
മുൻ യൂത്ത് കോൺഗ്രസ് നേതാവ് ഷമീറിനെതിരായ നടപടി അംഗീകരിക്കില്ലെന്ന് ഒരു വിഭാഗം നേതാക്കളും പ്രവർത്തകരും പറഞ്ഞതോടെയാണ് ബഹളവും വാക്കേറ്റവും തുടങ്ങിയത്.
ബുധനാഴ്ച വൈകിട്ട് 5 ന് ഉള്ളിയേരി ഉമ്മൻ ചാണ്ടി ഭവനിലായിരുന്നു മണ്ഡലം കമ്മിറ്റി യോഗം .
കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡണ്ടിൻ്റെയും മകൻ്റെയും ബി.ജെ.പി ബന്ധം ചോദ്യം ചെയ്തതിന് ഷമീർ നളന്ദയെ പാർട്ടിയിൽ നിന്നും പുറത്താക്കിയ നടപടി അംഗീകരിക്കാൻ കഴിയില്ലെന്ന് ഒരു വിഭാഗം മണ്ഡലം ഭാരവാഹികളും പഞ്ചായത്തംഗങ്ങളും നിലപാടെടുത്തതോടെ യോഗം ബഹളത്തിൽ മുങ്ങി.
ഷമീറിനെതിരെ നടപടി എടുത്തത് പഞ്ചായത്തംഗങ്ങളുടെ പരാതിയെ തുടർന്നാണെന്ന് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് കെ പ്രവീൺ കുമാർ വ്യക്തമാക്കിയിരുന്നു.
എന്നാൽ തങ്ങൾ നടപടി ആവശ്യപ്പെട്ടില്ലെന്ന് ഗ്രാമ പഞ്ചായത്തംഗങ്ങൾ യോഗത്തിൽ പറഞ്ഞു. മഹിള കോൺഗ്രസ് നേതാവ് യോഗത്തിൽ സംസാരിക്കുമ്പോൾ മണ്ഡലം പ്രസിഡണ്ടിൻ്റെ ഭാര്യയെ തടയാൻ ശ്രമിച്ചതോടെ ബഹളം ആരംഭിക്കുകയായിരുന്നു. മണ്ഡലം പ്രസിഡണ്ടിൻ്റെ ഏകാധിപത്യ നടപടി അംഗീകരിക്കില്ലെന്നും ഷമീറിനെതിരായ നടപടി പിൻവലിക്കണമെന്നും ഒരു വിഭാഗം നേതാക്കൾ പറഞ്ഞു. ബഹളം കയ്യാങ്കളിയിലേക്ക് നീങ്ങിയതോടെ യോഗം പിരിച്ച് വിടുകയായിരുന്നുവെന്നാണ് വിവരം