കാർഷിക യന്ത്രങ്ങൾ സബ്‌സിഡി നിരക്കിൽ
സ്വന്തമാക്കാം ',
സാം രജിസ്ട്രേഷൻ ക്യാമ്പയിൻ നാളെ(5-7-24)
അത്തോളി : റയിഡ്ക്കോയുടെ ആഭിമുഖ്യത്തിൽ കാർഷിക യന്ത്രങ്ങൾ സബ്‌സിഡി നിരക്കിൽ വാങ്ങുന്നതിനുള്ള സാം രജിസ്ട്രേഷൻ ക്യാമ്പയിൻ നാളെ (05) രാവിലെ 10 മുതൽ 5 വരെ അത്തോളി ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് നടക്കും.
രജിസ്ട്രേഷനു വരുന്നവർ പാസ്പോർട്ട് സൈസ് ഫോട്ടോ,ആധാർ കാർഡ്, 2024- 25 ലെ നികുതി രസീത്, ബാങ്ക് പാസ്സ് ബുക്ക് എന്നീ രേഖകൾ കൊണ്ടു വരണമെന്ന് കൃഷി ഓഫീസർ സുവർണ ശ്യാം അറിയിച്ചു.