അത്തോളി കൊങ്ങന്നൂരിൽ സ്പന്ദനം -
സമന്വയം - 24 ന് കൊടിയിറങ്ങി
പരീക്ഷയിൽ പരാജയപ്പെട്ടവരെ
ചേർത്ത് പിടിക്കണമെന്ന് രമേശ് കാവിൽ
അത്തോളി : പരീക്ഷയിൽ പരാജയപ്പെട്ടവരെ
ചേർത്ത് പിടിക്കണമെന്ന
ഉത്തരവാദിത്വം സമൂഹത്തിന് ഉണ്ടെന്ന് പ്രശസ്ത കവിയും ഗാന രചയിതാവുമായ രമേശ് കാവിൽ .
അത്തോളി കൊങ്ങന്നൂര്
സ്പന്ദനം കലാകായിക വേദിയുടെ വാർഷികാഘോഷം
സമന്വയം - 24 ൻ്റെ സാംസ്കാരിക സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജയിക്കുന്നതല്ലൊം ആഘോഷിക്കാറുണ്ട് , തോറ്റവരെ നമ്മൾ ചേർത്ത് നിർത്താറുണ്ടോ ഇല്ല.
എസ് എസ് എൽ സി യുടെയും പ്ലസ് ടുവിൻ്റെയും ഫലം വന്നതോടെ സോഷ്യൽ മീഡിയയിൽ
ഒരിടത്തും പരീക്ഷയിൽ തോറ്റവർക്കൊപ്പം കണ്ടിട്ടില്ല.
എ പ്ലസ് കിട്ടുക
പ്രധാനപ്പെട്ട കാര്യമാണ് ,
പക്ഷെ എ പ്ലസ് നേടിയാൽ എല്ലാമായി എന്ന് ചിന്തിക്കരുത്. തോറ്റവരെ ചേർത്ത് നിർത്താനുള്ള മനസ് ഉണ്ടാക്കിയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായാണ്
സ്പന്ദനം കലാകായിക വേദി വാർഷികാഘോഷം
സമന്വയം - 24 നടത്തിയത്. മൂന്ന് പതിറ്റാണ്ട് മുമ്പ് കൊങ്ങുന്നുരിൻ്റെ സാംസ്ക്കാരിക രംഗത്ത് ഒട്ടേറെ ഇടപടൽ നടത്തിയ
സ്പന്ദനം കലാ കായിക വേദി , നാടിന്റെ സ്പന്ദനമായി മാറുകയായിരുന്നു.ആദ്യ ദിവസം നൃത്ത വിദ്യാലയത്തിലെ വിദ്യാർത്ഥികളുടെയും പ്രാദേശിക കലാകാരന്മാരുടെയും നൃത്ത വിരുന്നും
രണ്ടാം ദിവസം കരോക്കെ ഗാനമേളയും മോഹനിയാട്ടവും പരിപാടിയ്ക്ക് പൊലിമ പകർന്നു.
സാംസ്കാരിക സമ്മേളനം
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ ഉദ്ഘാടനം നിർവ്വഹിച്ചു. ജാതി മത ചിന്തകൾക്കതീതമായി കൂട്ടായ്മ ശക്തിപ്പെടുന്നതിൽ ക്ലബുകളുടെ ഇത്തരം ആഘോഷമാണെന്ന് അവർ പറഞ്ഞു.
സംഘാടക സമിതി
ചെയർമാൻ കെ ടി ശേഖർ അധ്യക്ഷനായി.
ഡോ. മുഹമ്മദ് അസ്‌ലം
സി കെ യെ ചടങ്ങിൽ ആദരിച്ചു.
പ്ലസ് ടു , എസ് എസ് എൽ സി എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.
സ്പന്ദനം
കലാ കായിക വേദി
പ്രസിഡൻ്റ്
കെ ആനന്ദൻ റിപ്പോർട്ട് അവതരിപ്പിച്ചു.
സ്ഥിരം സമിതി അധ്യക്ഷ എ എം സരിത , വാർഡ് മെമ്പർമാരായ പി ടി സാജിത , ഫൗസിയ ഉസ്മാൻ , പി കെ ജുനൈസ് , നാടക രചയിതാവും
തിരക്കഥാകൃത്തുമായ
പ്രദീപ് കുമാർ കാവുന്തറ,
സംഘാടകരായ
സാജിദ് കോറോത്ത്,
പി കെ ശശി ,
അജീഷ് അത്തോളി ,
എൻ പ്രദീപൻ ,റോഷ്നി ബിജു തുടങ്ങിയവർ സംസാരിച്ചു.
കരോക്കെ
ഗാനമേള, മോഹിനിയാട്ട നൃത്താർച്ചന എന്നിവയ്ക്ക് ശേഷം
അമ്പലപ്പുഴ സാരഥിയുടെ നാടകം 'രണ്ട് ദിവസം' അരങ്ങേറി.
ഇന്ന് രാവിലെ
സമന്വയം 24 ൻ്റെ
മെഗാ നറുക്കെടുപ്പിലെ ഒന്നും രണ്ടും വിജയികൾക്ക് സമ്മാനങ്ങൾ കൈമാറി.
സ്പന്ദനം
പ്രസിഡൻ്റ്
കെ ആനന്ദൻ ,
ജനറൽ കൺവീനർ
പി കെ ശശി എക്സിക്യൂട്ടീവ് അംഗം
ടി കെ ശൈലജൻ ,
സി രവീന്ദ്രൻ എന്നിവരിൽ നിന്നും
ഫ്രിഡ്ജ് ( ഒന്നാം സമ്മാനം )
കെ ടി അശോകനും കുടുംബവും ,
കൂളർ ( രണ്ടാം സമ്മാനം )
ഷാഹിറ ഫെബിയും കുടുംബവും (ചേളന്നൂർ ) ഏറ്റുവാങ്ങി.