അത്തോളി കുടക്കല്ല് പാട്ടു പുരക്കുഴി ക്ഷേത്രത്തിൽ രഥോത്സവം ഇന്നും നാളെയും കൂടി.
അത്തോളി :പ്രസിദ്ധമായ കുടക്കല്ല് പാട്ടുപുരക്കുഴി പരദേവത ക്ഷേത്രത്തിൽ നവമി ആഘോഷത്തിന്റെ ഭാഗമായി 15 ന് ആരംഭിച്ച നവരാത്രി രഥോത്സവം ഇന്നും ( തിങ്കൾ ) നാളെയും ( ചൊവ്വ ) കൂടി വൈകീട്ട് 7 മണിക്ക് നടക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.
ആയുധ പൂജ, ഗ്രന്ഥ പൂജ എന്നിവ കൂടാതെ നാളെ വിജയ ദശമി ദിനത്തിൽ രാവിലെ 7.30 മുതൽ എഴുത്തിനിരുത്തൽ നടക്കും.
ക്ഷേത്ര തന്ത്രി പന്ന്യംവെള്ളി ശ്രീകുമാര ഭട്ടതിരിപ്പാടിന്റെയും
മേൽശാന്തി മേലെടം ശ്രീധരൻ നമ്പൂതിരിയുടെയും
കാർമ്മികത്വത്തിലാണ് പൂജ ചടങ്ങ്.
ചടങ്ങുകൾ നേരിൽ കാണാൻ എല്ലാ ഭക്ത ജനങ്ങളെയും ക്ഷേത്ര സന്നിധിയിലേക്ക് ക്ഷണിക്കുന്നതായി നവരാത്രി രഥോത്സവം ചെയർമാൻ സജീവൻ പറഞ്ഞു. വിജയ ദശമി ദിനത്തിൽ ശ്രീ പരദേവത നൃത്ത പഠന ക്ലാസുകൾ തുടങ്ങതായി ക്ഷേത്ര സമിതി പ്രസിഡന്റ് അമ്മക്കുട്ടിയമ്മയും
(റിട്ട.എസ് ഐ ),
സെക്രട്ടറി എടക്കണ്ടി രാമചന്ദ്രനും അറിയിച്ചു.
മലബാറിൽ ഉത്സവം ആരംഭിക്കുന്നത് കുടക്കല്ല് പാട്ടു പുരക്കുഴി ക്ഷേത്രത്തിലും സമാപനം പിഷാരിക്കാവിലെ കാളിയാട്ടത്തോട് കൂടിയാണ് എന്ന പ്രത്യേകതകൂടിയുണ്ട്.