സി ഐ എസ് സി ഇ സ്കൂൾ എഫ് സോൺ ചെസ്സ് ചാമ്പ്യൻഷിപ്പ് നാളെ ( ജൂലൈ 2 ന് )
കോഴിക്കോട് : സി ഐ എസ് സി ഇ സ്കൂളുകൾക്കായി എഫ് സോൺ ചെസ്സ് ചാമ്പ്യൻഷിപ്പ് നാളെ ചൊവ്വാഴ്ച്ച മാങ്കാവ് നിർമൽ ഹൃദയ സ്കൂളിൽ നടക്കും. മത്സരം ജില്ലാ അത് ലറ്റിക്സ് അസോസിയേഷൻ സെക്രട്ടറി കെ എം ജോസഫ് ഉദ്ഘാടാനം ചെയ്യും . കോഴിക്കോട്, കണ്ണൂർ, കാസർകോഡ്, വയനാട് എന്നീ ജില്ലകളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുക്കും.