സാഹിത്യത്തിന്റെ വ്യത്യസ്ത രൂപങ്ങളെ ഉൾക്കൊള്ളാനും ആസ്വദിക്കാനും പുതുതലമുറയ്ക്ക് സാധിക്കണം - രഘുനാഥൻ ക
സാഹിത്യത്തിന്റെ വ്യത്യസ്ത രൂപങ്ങളെ ഉൾക്കൊള്ളാനും ആസ്വദിക്കാനും പുതുതലമുറയ്ക്ക് സാധിക്കണം - രഘുനാഥൻ കൊളത്തൂർ
Atholi News20 Nov5 min

സാഹിത്യത്തിന്റെ വ്യത്യസ്ത രൂപങ്ങളെ ഉൾക്കൊള്ളാനും ആസ്വദിക്കാനും പുതുതലമുറയ്ക്ക് സാധിക്കണം - രഘുനാഥൻ കൊളത്തൂർ                              

     

റിപ്പോർട്ട്: ബിജു


ബാലുശ്ശേരി: വൈവിധ്യമായ സാഹിത്യരൂപങ്ങളെ പുതിയതിനേയും പഴയതിനേയും ഒരുപോലെ സ്വീകരിക്കാനും ആസ്വദിക്കാനും പുതിയ തലമുറയ്ക്ക് സാധിക്കണമെന്ന് കവി രഘുനാഥ് കൊളത്തൂർ. സരസ്വതി വിദ്യാമന്ദിറിലെ ക്ലാസ് ലൈബ്രറി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വായന എന്ന് പറയുന്നത് അനിർവചനീയമായ അനുഭവമാണ് എന്നും  പുതുതലമുറ വായിച്ചുതന്നെ വളരണമെന്നും അദ്ദേഹം തന്റെ ഭാഷണത്തിൽ കുട്ടികളെ ഓർമ്മിപ്പിച്ചു. ക്ഷേമസമിതി പ്രസിഡണ്ട്  പ്രതാപൻ കെ എം അധ്യക്ഷനായിരുന്നു. വിദ്യാലയത്തിന്റെ മുഖ്യരക്ഷാധികാരിയും ഭാരതീയ വിദ്യാനികേതൻ അധ്യക്ഷനുമായ ഗോപാലൻകുട്ടി മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. വിജ്ഞാനവും സാന്ത്വനവും ആത്മവിശ്വാസവും യുക്തി ബോധവും നൽകുന്നതാവണം വായന എന്നും വളരെ വായിക്കുക എന്നതിനപ്പുറത്ത് വഴിയെ വായിക്കുക എന്നതാവണം വായനയുടെ ലക്ഷ്യം എന്ന് അദ്ദേഹം തന്റെ പ്രഭാഷണത്തിൽ ഉദാഹരണസഹിതം വ്യക്തമാക്കി. വായിക്കുമ്പോൾ ആദികാവ്യംമുതൽ നമ്മുടെ സംസ്കാരത്തെയും പാരമ്പര്യത്തെയും ഉൾക്കൊള്ളുന്ന ആശയങ്ങളെ പ്രതിപാദിക്കുന്ന പുസ്തകങ്ങളെ കൂടുതൽവായിക്കുകയും മനസ്സിലാക്കുകയുംചെയ്യുക. തള്ളേണ്ടവ തള്ളുകയും കൊള്ളേണ്ടത് മാത്രം കൊള്ളുകയും ചെയ്യണമെന്ന് അദ്ദേഹം കുട്ടികളോട്പറഞ്ഞു.മാതൃസമിതി ചെയർപേഴ്സൺ ശ്രീജ, വൈസ് ചെയർപേഴ്സൺ സുജ വിദ്യാലയ സമിതി സെക്രട്ടറി സി ചന്ദ്രൻ മാസ്റ്റർ, പ്രസിഡന്റ്  സി കെ രാധാകൃഷ്ണൻ മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു. സോഷ്യൽ മീഡിയയുടെ സ്വാധീനവും ടെലിവിഷൻ ഉൾപ്പെടെയുള്ള മറ്റ് ഇലക്ട്രോണിക് മീഡിയകളുടെ സ്വാധീനവും വായന യിൽ നിന്ന് കുട്ടികളെ പിന്നോക്കം കൊണ്ടുപോകുന്നുണ്ടെങ്കിലും അവയെ മാറ്റിവച്ച് കൊണ്ട് വായന ജീവിതവ്രതം ആക്കണമെന്ന് തന്റെ ആശംസ പ്രസംഗത്തിൽ രാധാകൃഷ്ണൻ മാസ്റ്റർ കുട്ടികളോട് ആവശ്യപ്പെട്ടു. ചടങ്ങിൽ പ്രിൻസിപ്പൽ എ. ശിവരാമൻ മാസ്റ്റർ സ്വാഗതവും വൈസ് പ്രിൻസിപ്പൽ ശ്രീമതി വന്ദന പത്മനാഭൻ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. മാതൃസമിതിയുടെ നേതൃത്വത്തിൽ വാങ്ങിയ ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങൾ ഗോപാലൻകുട്ടി മാസ്റ്റർ വിദ്യാലയത്തിനു വേണ്ടി ഏറ്റുവാങ്ങി.

Recent News